---
title: "കുടിവെള്ളക്ഷാമം രൂക്ഷം: ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കാത്തതില്‍ ബിജെപി പ്രതിഷേധം "
english_title: "Drinking water shortage acute: BJP protests against non-implementation of Jaljeevan Mission project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23691/drinking-water-shortage-acute-bjp-protests-against-non-implementation-of-jaljeevan-mission-project"
published_at: "2022-01-31T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f80327ad4f2_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കുടിവെള്ളക്ഷാമം രൂക്ഷം: ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കാത്തതില്‍ ബിജെപി പ്രതിഷേധം 

> **Lead Summary:** ** പേരാമ്പ്ര:** രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചങ്ങരോത്ത് പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

** പേരാമ്പ്ര:** രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ചങ്ങരോത്ത് പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

പ്രതിഷേധ ധര്‍ണ്ണ ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികള്‍ രാഷ്ട്രീയ വിരോധം കൊണ്ട് സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്നും, ഇടതുപക്ഷം ഭരിക്കുന്ന ചങ്ങരോത്ത് പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കാത്തത് സാധാരണ ജനത്തോടുള്ള വെല്ലുവിളിയാണെന്നും കെ.കെ രജീഷ് പറഞ്ഞു ആരോപിച്ചു.

ശുദ്ധമായ കുടിവെള്ളമെന്നത് പൗരന്റെ അവകാശമാണ്. രണ്ടായിരത്തി ഇരുപത്തിനാലോടെ എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം.

സംസ്ഥാനത്തെ അമ്പത്തി അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാന്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചതെന്നും രജീഷ് ചുണ്ടിക്കാട്ടി. പ്രതിഷേധ ധര്‍ണ്ണയില്‍ ബിജെപി പാലേരി ഏരിയ പ്രസിഡണ്ട് വി.സി.നാരായണന്‍ അദ്ധ്യക്ഷനായി.

ബിജെപി കടിയങ്ങാട് ഏരിയ പ്രസിഡണ്ട് ലൈജു പി. കോറോത്ത്, കെ.രാഘവന്‍, ഇ.ടി. ബാലന്‍, സി.കെ ലില, ജബിന്‍ ബാലകൃഷ്ണന്‍, ഇല്ലത്ത് മോഹനന്‍, എന്‍.ഇ ചന്ദ്രന്‍, കുനിയില്‍ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

സുധിഷ് ഗുരുവര, പി.പി അനുപ്, പ്രമിള, പി.കെ അനൂപ്, പി.പി ശ്രിജീഷ്, സി.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23691/drinking-water-shortage-acute-bjp-protests-against-non-implementation-of-jaljeevan-mission-project)