---
title: "തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തുന്നത് വ്യാപകം"
english_title: "Reclamation of wetlands continues to be widespread at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/236931/reclamation-of-wetlands-continues-to-be-widespread-at-perambra"
published_at: "2024-09-20T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66edb0eee87a6_mannu.JPG"
keywords: []
---

# തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തുന്നത് വ്യാപകം

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബൈപ്പാസിന് സമീപത്തെ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി മണ്ണിട്ടു നികത്തുന്നു. എല്‍ഐസി ഓഫീസിനു സമീപത്തുള്ള സ്വകാര്യവ്യക്തികളുടെ രണ്ട് സഥലങ്ങളില്‍ ആണ് ഇന്നലെ രാത്രിയില്‍ മണ്ണ് ഇറക്കി ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബൈപ്പാസിന് സമീപത്തെ തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി മണ്ണിട്ടു നികത്തുന്നു. എല്‍ഐസി ഓഫീസിനു സമീപത്തുള്ള സ്വകാര്യവ്യക്തികളുടെ രണ്ട് സഥലങ്ങളില്‍ ആണ് ഇന്നലെ രാത്രിയില്‍ മണ്ണ് ഇറക്കി ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയത്.

ഇതിനു മുമ്പും അടുത്ത പ്രദേശങ്ങളില്‍ തണ്ണീര്‍ത്തടം നികത്തിയിരുന്നു. ഇതിനെതിരെ വന്നവര്‍ക്ക് സ്ഥലമുടമകളുടെ ഭീഷണിയും ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു.

രാത്രി 2 മണിയോടുകൂടി നിരവധി ലോഡുകളായി ആണ് ഇവിടെ മണ്ണിട്ടത് എന്നും ഇത് അധികൃതരുടെ ഒത്താശയോടെയാണെന്നും നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

താലൂക് ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം വില്ലേജ് ഓഫീസര്‍ സംഭവസ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/236931/reclamation-of-wetlands-continues-to-be-widespread-at-perambra)