---
title: "സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയരുത്: ഐ.ആര്‍.എം.യു "
english_title: "Do not block free media activity: IRMU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23694/do-not-block-free-media-activity-irmu"
published_at: "2022-01-31T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f80b501f650_vvvv - Copy (3) - Copy copy.jpg"
keywords: []
---

# സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയരുത്: ഐ.ആര്‍.എം.യു 

> **Lead Summary:** ** പേരാമ്പ്ര**: മീഡിയ വണ്‍ ചാനല്‍ സംപ്രേഷണാവകാശം റദ്ദുചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഐ.ആര്‍.എം.യു (ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍) കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

** പേരാമ്പ്ര**: മീഡിയ വണ്‍ ചാനല്‍ സംപ്രേഷണാവകാശം റദ്ദുചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഐ.ആര്‍.എം.യു (ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍) കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അനഭിലഷണീയമായ നടപടികളുടെ തുടര്‍ച്ചയാണ് മീഡിയ വണ്‍ ചാനല്‍ പൂട്ടിച്ച നടപടി. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിത്.

ഇതിനെതിരെ ജനാധിപത്യ ശക്തികളുടെ പ്രതിഷേധം ഉയരണം. യോഗത്തില്‍ കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. പി.കെ.പ്രിയേഷ് കുമാര്‍, കെ.ടി.കെ.റഷീദ്, രഘുനാഥ് കുറ്റ്യാടി, ദേവരാജ് കന്നാട്ടി, രഘുനാഥ് പുറ്റാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23694/do-not-block-free-media-activity-irmu)