---
title: "പെരുവണ്ണാമൂഴി ഡാം സ്പില്‍വേ ഷട്ടറുകള്‍ തുറന്നതിനാല്‍ ജാഗ്രത പാലിക്കണം "
english_title: "Caution should be exercised as the shutters of Peruvannamoozhi Dam Spillway are open"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23699/caution-should-be-exercised-as-the-shutters-of-peruvannamoozhi-dam-spillway-are-open"
published_at: "2022-01-31T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f80f0e3189a_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പെരുവണ്ണാമൂഴി ഡാം സ്പില്‍വേ ഷട്ടറുകള്‍ തുറന്നതിനാല്‍ ജാഗ്രത പാലിക്കണം 

> **Lead Summary:** **പേരാമ്പ്ര:** പെരുവണ്ണാമൂഴി ഡാം ബലപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി സപ്പോര്‍ട്ടിംഗ് ഡാം പ്രവൃത്തി നടക്കുന്നതിനാല്‍ അപ്രതീക്ഷിതമായി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്.

## Article Content

**പേരാമ്പ്ര:** പെരുവണ്ണാമൂഴി ഡാം ബലപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി സപ്പോര്‍ട്ടിംഗ് ഡാം പ്രവൃത്തി നടക്കുന്നതിനാല്‍ അപ്രതീക്ഷിതമായി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ടി വരുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ട്.

ആയതിനാല്‍ സമീപ പഞ്ചായത്തുകളിലെ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ പുഴയിലിറങ്ങുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പേരാമ്പ്ര ക.വൈ.ഐ.പി. ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23699/caution-should-be-exercised-as-the-shutters-of-peruvannamoozhi-dam-spillway-are-open)