---
title: "മരുതേരിയില്‍ കോണ്‍ഗ്രസ് കൊടിമരവും പാതകയും പുനസ്ഥാപിച്ചു "
english_title: "In Maruteri, the Congress restored the flagpole and the flagpole"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23705/in-maruteri-the-congress-restored-the-flagpole-and-the-flagpole"
published_at: "2022-01-31T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f815c6d833e_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മരുതേരിയില്‍ കോണ്‍ഗ്രസ് കൊടിമരവും പാതകയും പുനസ്ഥാപിച്ചു 

> **Lead Summary:** **പേരാമ്പ്ര : **മരുതേരി എഴുപതിയെട്ടാം ബൂത്തിലെ കുന്നോത്ത് താഴെ ഭാഗം സിയുസി സ്ഥാപിച്ച കൊടിമരവും പതാകയും കഴിഞ്ഞ ദിവസം സാമൂഹ്യദ്രോഹികള്‍ തകര്‍ത്തിരുന്നു.

## Article Content

**പേരാമ്പ്ര : **മരുതേരി എഴുപതിയെട്ടാം ബൂത്തിലെ കുന്നോത്ത് താഴെ ഭാഗം സിയുസി സ്ഥാപിച്ച കൊടിമരവും പതാകയും കഴിഞ്ഞ ദിവസം സാമൂഹ്യദ്രോഹികള്‍ തകര്‍ത്തിരുന്നു.

ഇന്ന് വൈകുന്നേരം പുതിയ കൊടിമരം സ്ഥാപിക്കുകയും ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി പതാക ഉയര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എസ്സ് സുനില്‍ കുമാര്‍, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി രവീന്ദ്രന്‍, പുറ്റംപൊയില്‍ ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അഷ്റഫ് ചാലില്‍ എന്നിവര്‍ പങ്കെടുത്തു.

രമേശ് മഠത്തില്‍, വി.പി ഹംസ, പി.എം സത്താര്‍, ഇ.കെ അയ്യൂബ്, പി.എം അഷ്റഫ്, പി.എം ശ്രീലേഷ്, റഷീദ് പുറ്റംപൊയില്‍, മുത്തു അയനിക്കല്‍, കെ സുനു, സി.പി കുഞ്ഞിമൊയ്തി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23705/in-maruteri-the-congress-restored-the-flagpole-and-the-flagpole)