---
title: "സബ്ജില്ലാ കബഡി മത്സരം ഉദ്ഘാടനം ചെയ്തു "
english_title: "Subdistrict Kabaddi competition was inaugurated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237336/subdistrict-kabaddi-competition-was-inaugurated-at-perambra"
published_at: "2024-09-22T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0f7948a227_ag.JPG"
keywords: []
---

# സബ്ജില്ലാ കബഡി മത്സരം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **സബ്ജില്ലാ കബഡി മത്സരവും പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വാങ്ങി നല്‍കിയ കബഡി മാറ്റിന്റെ ഉദ്ഘാടനവും പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്നു.

## Article Content

**പേരാമ്പ്ര: **സബ്ജില്ലാ കബഡി മത്സരവും പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വാങ്ങി നല്‍കിയ കബഡി മാറ്റിന്റെ ഉദ്ഘാടനവും പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്നു.

പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജംഷിദ് ഉദ്ഘാടനം നിര്‍വഹിച്ചു. പേരാമ്പ്ര സ്‌കൂള്‍ മാനേജ്‌മെന്റ്  കമ്മറ്റി പ്രസിഡന്റ്  എം അജയ കുമാര്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി സുനില്‍ കുമാര്‍, മാനേജ്‌മെന്റ് കമ്മറ്റി ജോയിന്റ്  സെക്രട്ടറി ബാബുരാജ് പൂക്കോട്ട്, മാനേജ്‌മെന്റ്  കമ്മറ്റി അംഗങ്ങളായ ഷിജു കെ ദാസ്, എച്ച്.പി ഹരി, രൂപേഷ്, കബഡി കോച്ച് ബെല്‍ജിത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

കബഡി ടീം മാനേജര്‍ ദീപക് സ്വാഗതവും സ്‌കൂള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ ജെ.ബി ആഷിക് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന മത്സരത്തില്‍ എല്ലാ വിഭാഗത്തിലും പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിജയികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237336/subdistrict-kabaddi-competition-was-inaugurated-at-perambra)