---
title: "എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രം; തിരുപ്പതിയിലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് തുടക്കം കുറിച്ചു "
english_title: "Elamaran Kulangara Bhagavatikshetra; The pilgrimage to Tirupati has begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237429/elamaran-kulangara-bhagavatikshetra-the-pilgrimage-to-tirupati-has-begun"
published_at: "2024-09-23T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f112559dd24_elamaran.JPG"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രം; തിരുപ്പതിയിലേക്കുള്ള തീര്‍ത്ഥയാത്രയ്ക്ക് തുടക്കം കുറിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രം പേരാമ്പ്ര മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ നിന്നും തിരുപ്പതിയിലേക്ക് ഭക്തജനങ്ങളുടെ തീര്‍ത്ഥയാത്രയ്ക്ക് തുടക്കം കുറിച്ചു.

## Article Content

**പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രം പേരാമ്പ്ര മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ നിന്നും തിരുപ്പതിയിലേക്ക് ഭക്തജനങ്ങളുടെ തീര്‍ത്ഥയാത്രയ്ക്ക് തുടക്കം കുറിച്ചു.

ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി ഭദ്ര ദീപം കൊളുത്തി. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം പ്രജീഷ് തുരുത്തിയില്‍ യാത്ര ഉദ്ഘാടനം ചെയ്തു. മുന്‍ട്രസ്റ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. എന്‍.കെ. ലാല്‍, എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.പി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

പി.സി. സുരേന്ദ്രനാഥ് സ്വാഗതവും, എന്‍ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. തിരുപ്പതി, തിരുമല, ഗോള്‍ഡണ്‍ ടെമ്പിള്‍ ചെല്ലൂര്‍, ജലകണ്‌ഠേശ്വര്‍ ക്ഷേത്രം കാളഹസ്തി, തിരുത്തണി, കാഞ്ചി കാമാക്ഷി ക്ഷേത്രം ഏകാംബരേശ്വരക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി 25 ന് തിരികെ എത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237429/elamaran-kulangara-bhagavatikshetra-the-pilgrimage-to-tirupati-has-begun)