---
title: "വലിയപറമ്പ് സമന്വയ ഗ്രന്ഥാലയത്തില്‍ പ്രത്യേകം ലബോറട്ടറി ഒരുക്കി കെയര്‍ പ്ലസ് പേരാമ്പ്ര"
english_title: "Care Plus Perambra has set up a special laboratory at Valiyaparam Integrated Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237472/care-plus-perambra-has-set-up-a-special-laboratory-at-valiyaparam-integrated-library"
published_at: "2024-09-23T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f1349345c10_careplus4.JPG"
keywords: []
---

# വലിയപറമ്പ് സമന്വയ ഗ്രന്ഥാലയത്തില്‍ പ്രത്യേകം ലബോറട്ടറി ഒരുക്കി കെയര്‍ പ്ലസ് പേരാമ്പ്ര

> **Lead Summary:** ** പേരാമ്പ്ര:** വലിയപറമ്പ് സമന്വയ ഗ്രന്ഥാലയത്തില്‍ പ്രത്യേകം ലബോറട്ടറി ഒരുക്കി കെയര്‍ പ്ലസ് പേരാമ്പ്ര.

## Article Content

** പേരാമ്പ്ര:** വലിയപറമ്പ് സമന്വയ ഗ്രന്ഥാലയത്തില്‍ പ്രത്യേകം ലബോറട്ടറി ഒരുക്കി കെയര്‍ പ്ലസ് പേരാമ്പ്ര.

അഞ്ചോളം വരുന്ന ലബോറട്ടറി ടെക്‌നീഷ്യന്‍മാരുടെ സാന്നിധ്യത്തില്‍ വലിയ പറമ്പ് റസിഡന്റ്‌സ് അസോസിയേഷന്റെയും സമന്വയ ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തില്‍ 37 ഓളം വരുന്നവരുടെ ഫുള്‍ ബോഡി ചെക്കപ്പും ചിലര്‍ക്ക് പ്രത്യേക പരിശോധനയും നടത്തി.

വര്‍ത്തമാനകാലത്തെ ജീവിതചര്യയിലുള്ള മാറ്റങ്ങളും ഭക്ഷണരീതിയും മറ്റു പലഘടകങ്ങളും മനുഷ്യരാശിക്കു സമ്മാനിക്കുന്ന നിരവധി രോഗങ്ങളുടെ തിരിച്ചറിയലും ജാഗ്രതാ നിര്‍ദ്ദേശവും നിയന്ത്രണങ്ങളുമെല്ലാം നിര്‍ദ്ദേശങ്ങളില്‍ പ്രധാനമാണെന്നും കെയര്‍ പ്ലസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237472/care-plus-perambra-has-set-up-a-special-laboratory-at-valiyaparam-integrated-library)