---
title: "മഞ്ഞപ്പിത്തം; ഉന്നത തല അന്വേഷണം വേണമെന്ന് ചങ്ങരോത്ത് മണ്ഡലം മഹിള കോണ്‍ഗ്രസ്"
english_title: "jaundice; Changaroth Mandal Mahila Congress wants a high-level investigation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237508/jaundice-changaroth-mandal-mahila-congress-wants-a-high-level-investigation"
published_at: "2024-09-23T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f164c95249e_alk.JPG"
keywords: []
---

# മഞ്ഞപ്പിത്തം; ഉന്നത തല അന്വേഷണം വേണമെന്ന് ചങ്ങരോത്ത് മണ്ഡലം മഹിള കോണ്‍ഗ്രസ്

> **Lead Summary:** ** പേരാമ്പ്ര: **വടക്കുമ്പാട് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി മഞ്ഞപിത്തം പടര്‍ന്നു പിടിച്ചതില്‍ ഉന്നത തല അന്വേഷണം വേണമെന്ന് ചങ്ങരോത്ത് മണ്ഡലം മഹിള കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര: **വടക്കുമ്പാട് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി മഞ്ഞപിത്തം പടര്‍ന്നു പിടിച്ചതില്‍ ഉന്നത തല അന്വേഷണം വേണമെന്ന് ചങ്ങരോത്ത് മണ്ഡലം മഹിള കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു.

വിദ്യാലയത്തിലെ 250 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തണമെന്നും സ്‌ക്കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ വ്യാപകമായ പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ശ്രീജ തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  കെ. സുവര്‍ണ്ണ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസി സെക്രട്ടറി കെ.കെ. വിനോദന്‍, ബ്ലോക്ക് മഹിള കോണ്‍ഗ്രസ് പ്രസിഡന്റ്  എം. സൈറാബാനു, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്  വി.പി. ഇബ്രാഹിം, കെ.കെ. ലീല, ഒ.പി. ശ്രീജ, രഷിത രാജേഷ്, ലീല കൊല്ലിയില്‍, പി. സുബിത തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237508/jaundice-changaroth-mandal-mahila-congress-wants-a-high-level-investigation)