---
title: "പൂഴിത്തോട് ബദല്‍ റോഡ്,നാളെ പടിഞ്ഞാറത്തറയില്‍ പ്രതിഷേധാഗ്‌നി "
english_title: "Poozhithod Badal Road, protest fire tomorrow at the west floor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237525/poozhithod-badal-road-protest-fire-tomorrow-at-the-west-floor"
published_at: "2024-09-23T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f17ac1a9913_afe.JPG"
keywords: []
---

# പൂഴിത്തോട് ബദല്‍ റോഡ്,നാളെ പടിഞ്ഞാറത്തറയില്‍ പ്രതിഷേധാഗ്‌നി 

> **Lead Summary:** പേരാമ്പ്ര: പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ റോഡ് നിര്‍മ്മാണ ഉദ്ഘാടനത്തിന്റെ മുപ്പതാം വാര്‍ഷിക ദിനമായ നാളെ രാവിലെ 10.30 ന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വയനാടിനോടുള്ള കടുത്ത അവഗണനയ്‌ക്കെതിരെ പടിഞ്ഞാറത്തറയില്‍ വമ്പിച്ച പ്രതിഷേധാഗ്‌നി സംഘടിപ്പിക്കും.

## Article Content

പേരാമ്പ്ര: പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ റോഡ് നിര്‍മ്മാണ ഉദ്ഘാടനത്തിന്റെ മുപ്പതാം വാര്‍ഷിക ദിനമായ നാളെ രാവിലെ 10.30 ന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വയനാടിനോടുള്ള കടുത്ത അവഗണനയ്‌ക്കെതിരെ പടിഞ്ഞാറത്തറയില്‍ വമ്പിച്ച പ്രതിഷേധാഗ്‌നി സംഘടിപ്പിക്കും.

തുടര്‍ന്ന് പിഡബ്ല്യുഡി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുവാനും പടിഞ്ഞാറത്തറയില്‍ ചേര്‍ന്ന ബദല്‍ റോഡ് വികസന സമിതി യോഗം തീരുമാനിച്ചു. പടിഞ്ഞാറത്തറ ബദല്‍ റോഡ് വികസന സമിതി രൂപീകരിച്ച റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം ആരംഭിച്ചിട്ട് അന്നേദിവസം ആറ് വര്‍ഷം പിന്നിടുകയാണ് എന്ന് യോഗം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ ബദല്‍ റോഡ് വികസന സമിതി ചെയര്‍മാന്‍ കെ.എ ആന്റണി അധ്യക്ഷത വഹിച്ചു. അഡ്വ: ജോര്‍ജ് വാതുപറമ്പില്‍, കെ.എം ജോസഫ്, ടി.പി കുര്യാക്കോസ്, പി.ജെ സജീവന്‍ , ജിനീഷ് ബാബു, സിബി ജോണ്‍, കെ.ജെ ലോറന്‍സ്, തോമസ് നിരപ്പേല്‍, അനൂപ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237525/poozhithod-badal-road-protest-fire-tomorrow-at-the-west-floor)