---
title: "പ്രവാചക പ്രകീര്‍ത്തന സംഗമം സമാപിച്ചു "
english_title: "The meeting concluded with the praise of the Prophet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237624/the-meeting-concluded-with-the-praise-of-the-prophet"
published_at: "2024-09-24T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f249b748aa4_asunni.JPG"
keywords: []
---

# പ്രവാചക പ്രകീര്‍ത്തന സംഗമം സമാപിച്ചു 

> **Lead Summary:** **പേരാമ്പ്ര:** തിരുനബി(സ) ജീവിതം, ദര്‍ശനം എന്ന പ്രമേയവുമായി നൊച്ചാട് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവാചക പ്രകീര്‍ത്തന സംഗമം സമാപിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് ഖാസിം ഹാജി പതാക ഉയര്‍ത്തി.

## Article Content

**പേരാമ്പ്ര:** തിരുനബി(സ) ജീവിതം, ദര്‍ശനം എന്ന പ്രമേയവുമായി നൊച്ചാട് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവാചക പ്രകീര്‍ത്തന സംഗമം സമാപിച്ചു. പരിപാടിക്ക് തുടക്കം കുറിച്ച് ഖാസിം ഹാജി പതാക ഉയര്‍ത്തി.

മദ്രസ ഫെസ്റ്റ് തുഫൈല്‍ സഅദി ഉദ്ഘാടനം ചെയ്തു. മഹ്‌ള റത്തുല്‍ ബദ്രിയ വാര്‍ഷിക സംഗമത്തില്‍ അബ്ദുല്ല സഖാഫി പയ്യോളി, അമീന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, അബ്ദുല്‍ സത്താര്‍ ആര്‍വാള്‍ നബി സ്‌നേഹ പ്രഭാഷണം നടത്തി.

പരിപാടിയുടെ ഭാഗമായി നടന്ന നാട്ടുകൂട്ടം പരിപാടിക്ക് വി.സി. സാജിത് നേതൃത്വം നല്‍കി. 25 വര്‍ഷത്തിലധികം ഒരേ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു.

ടി.ടി ബഷീര്‍, സുല്‍ഫിക്കര്‍ അഹ്‌സനി, ജാസര്‍ അറഫ, കെ. കുഞ്ഞിരാമന്‍, കെ. പത്മനാഭന്‍, സി.കെ. നാരായണന്‍, കെ. ദിലീപ്, ടി.എം ദാമോദരന്‍, പി.സി മുഹമ്മദ് സിറാജ് എന്നിവര്‍ സംസാരിച്ചു.

സ്‌നേഹ സന്ദേശ റാലിക്ക് ഖാസിം ഹാജി, ഗഫൂര്‍ ഹാജി, നാസര്‍ മുസല്യാര്‍, സ്വാലിഹ് സുറൈജി, ഫൈസല്‍ മിസ്ബാഹി എന്നിവര്‍ നേതൃത്വം നല്‍കി. ആത്മീയ സംഗമത്തിന് സയ്യിദ് ഇല്യാസ് തങ്ങള്‍ എരുമാട് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237624/the-meeting-concluded-with-the-praise-of-the-prophet)