---
title: "കുടുംബ സംഗമവും മൗലിദ് സദസും സംഘടിപ്പിച്ചു "
english_title: "Organized family reunion and mawlid sadas at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237642/organized-family-reunion-and-mawlid-sadas-at-perambra"
published_at: "2024-09-24T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f256029b2ae_sangamam.JPG"
keywords: []
---

# കുടുംബ സംഗമവും മൗലിദ് സദസും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പി.പി ഫാമിലിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും മൗലിദ് സദസും സംഘടിപ്പിച്ചു. കാവുന്തറ പുറായില്‍ അസൈനാറുടെ വീട്ടില്‍ വെച്ച് നടത്തിയ കുടുംബ സംഗമവും മൗലിദ് സദസും വേറിട്ടൊരു അനുഭവമായി.

## Article Content

** പേരാമ്പ്ര: **പി.പി ഫാമിലിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും മൗലിദ് സദസും സംഘടിപ്പിച്ചു. കാവുന്തറ പുറായില്‍ അസൈനാറുടെ വീട്ടില്‍ വെച്ച് നടത്തിയ കുടുംബ സംഗമവും മൗലിദ് സദസും വേറിട്ടൊരു അനുഭവമായി.

ചാലില്‍ ജുമുഅ മസ്ജിദ് ഖത്തീബ് മുഹമ്മദലി ദാരിമി മൗലിദിന് നേതൃത്വം നല്‍കി. സദസിന് സലാം ബാഖവി, അബ്ദുള്ള മുസ്ലിയാര്‍, മിദിലാജ് മൗലവി, നിസാര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ കുടുംബത്തിലെ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മുതിര്‍ന്ന കുടുംബാംഗങ്ങളായ അബ്ദുളള വേണാട്, പി.പി അബ്ദുള്ള, അസൈനാര്‍ പുറായില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237642/organized-family-reunion-and-mawlid-sadas-at-perambra)