---
title: "സമര ഭൂമിയിലുള്ള കുടുംബങ്ങള്‍ക്ക് ഓണക്കോടിയും ഓണ സദ്യയും നല്കി കോഴിക്കോട് ജില്ല ഏകതാ പരിഷത്ത് "
english_title: "Kozhikode District Ekta Parishad provided Onakodi and Ona Sadya to the families in Samara Bhoomi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237663/kozhikode-district-ekta-parishad-provided-onakodi-and-ona-sadya-to-the-families-in-samara-bhoomi"
published_at: "2024-09-24T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f263f3cb741_wayanad.JPG"
keywords: []
---

# സമര ഭൂമിയിലുള്ള കുടുംബങ്ങള്‍ക്ക് ഓണക്കോടിയും ഓണ സദ്യയും നല്കി കോഴിക്കോട് ജില്ല ഏകതാ പരിഷത്ത് 

> **Lead Summary:** **വയനാട് :** മുരിയന്നൂര്‍ കോളയില്‍ ഭൂസമരം നടത്തുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് കോഴിക്കോട് ജില്ല ഏകതാ പരിഷത്തിന്റെ നേതൃത്വത്തില്‍ സമര ഭൂമിയിലുള്ള കുടുംബങ്ങള്‍ക്ക് ഓണക്കോടിയും ഓണ സദ്യയും നല്കി.

## Article Content

**വയനാട് :** മുരിയന്നൂര്‍ കോളയില്‍ ഭൂസമരം നടത്തുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് കോഴിക്കോട് ജില്ല ഏകതാ പരിഷത്തിന്റെ നേതൃത്വത്തില്‍ സമര ഭൂമിയിലുള്ള കുടുംബങ്ങള്‍ക്ക് ഓണക്കോടിയും ഓണ സദ്യയും നല്കി.

സമര നേതാവായ ബീന സ്വാഗതം പറഞ്ഞ യോഗത്തില്‍ ഏകതാ പരിഷത്ത് ജില്ലാ പ്രസിഡണ്ട് വേലായുധന്‍ കീഴരിയൂര്‍ അധ്യക്ഷനായി.

പ്രമുഖ എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ജയചന്ദ്രന്‍ - മൊകേരി യോഗം ഉദ്ഘാടനവും സമര നേതാക്കളും സാമൂഹിക പ്രവര്‍ത്തകരുമായ പോളപ്പന്‍, ബീന എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി.

ഏക്തയുടെ നേതാക്കളായ പവിത്രന്‍ തില്ലങ്കേരി, പപ്പന്‍ കന്നാട്ടി, ജവാന്‍ അബ്ദുള്ള പുനത്തില്‍, ബീന കോടേരി, സന്ധ്യ എന്നിവര്‍ ആദിവാസികള്‍ക്കുള്ള ഓണക്കോടി വിതരണവും ലക്ഷ്മണന്‍ വയനാട്, കരുണന്‍ എന്നിവര്‍ അവര്‍ക്കുള്ള ഭക്ഷ്യ കിറ്റും ബക്കറ്റും നല്കി.

ബേബി പുല്‍പ്പളളി, ബാലന്‍ നടുക്കണ്ടി എന്നിവര്‍ ആശംസയും സമര നേതാവ് ചന്തുണ്ണി നന്ദി പറഞ്ഞ യോഗം ഓണ സദ്യയോടെ പിരിഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237663/kozhikode-district-ekta-parishad-provided-onakodi-and-ona-sadya-to-the-families-in-samara-bhoomi)