---
title: "ആര്‍.പി രവീന്ദ്രന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക; കെ.സി വിജയന്‍ "
english_title: "RP Ravindran is a role model for public activists; KC Vijayan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237689/rp-ravindran-is-a-role-model-for-public-activists-kc-vijayan"
published_at: "2024-09-24T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f28d1d276ce_prcb.JPG"
keywords: []
---

# ആര്‍.പി രവീന്ദ്രന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക; കെ.സി വിജയന്‍ 

> **Lead Summary:** ** പേരാമ്പ്ര: **ആര്‍.പി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പേരാമ്പ്രയില്‍ വെച്ച് നടന്ന ആര്‍.പി അനുസ്മരണ സമ്മേളനം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി വിജയന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **ആര്‍.പി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പേരാമ്പ്രയില്‍ വെച്ച് നടന്ന ആര്‍.പി അനുസ്മരണ സമ്മേളനം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍.പി രവീന്ദ്രന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് അദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ബിജു കണ്ണംതിറ അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ല. ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. റോയി തങ്കച്ചന്‍, രവീഷ് വളയം, എന്‍.പി വിജയന്‍, കോരങ്കോട്ട് ചെയ്തു.

എന്‍ ചന്ദ്രന്‍, ടി.പി നാരായണന്‍. അസ് ലം കടമേരി, കമറുദീന്‍ അടിവാരം, ശ്രീധരന്‍ കല്‍പ്പത്തൂര്‍, ബാബു തത്തക്കാടന്‍, അബ്ദുള്ള പട്ടയാട്ട്, ആര്‍.കെ. രാജീവ്, വി. ദാമോധരന്‍, വി.വി ദിനേശന്‍, എ.പി ഉണ്ണികൃഷ്ണന്‍, ചെറുവോട്ട് മനോജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237689/rp-ravindran-is-a-role-model-for-public-activists-kc-vijayan)