---
title: "നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍ "
english_title: "Actor and MLA Mukesh arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237698/actor-and-mla-mukesh-arrested"
published_at: "2024-09-24T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f27652c3826_mukesh.JPG"
keywords: []
---

# നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍ 

> **Lead Summary:** കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയയ്ക്കും. കൊച്ചിയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

## Article Content

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയയ്ക്കും. കൊച്ചിയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നു രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസില്‍ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ മൂന്നുമണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷംമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ മുകേഷ് നേരത്തേ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. രാവിലെ അഭിഭാഷകനോട് ഒപ്പമാണ് മുകേഷ് എത്തിയത്.

സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ചോദ്യംചെയ്യല്‍.

മരട് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍നടപടികളുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237698/actor-and-mla-mukesh-arrested)