---
title: "പ്രതിഭാ സംഗമം സംഘടിപ്പിച്ച് പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി "
english_title: "Puttam Poil Region Congress Committee organized Pratibha Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237749/puttam-poil-region-congress-committee-organized-pratibha-sangam"
published_at: "2024-09-24T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f293ff73c6d_asam.JPG"
keywords: []
---

# പ്രതിഭാ സംഗമം സംഘടിപ്പിച്ച് പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഭ സംഗമം സംഘടിപ്പിച്ചു. സാഹിത്യകാരന്‍ രമേശ് കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റംപൊയില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഭ സംഗമം സംഘടിപ്പിച്ചു. സാഹിത്യകാരന്‍ രമേശ് കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റംപൊയില്‍ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ്  ഇ.പി. മുഹമ്മദ് മുഖ്യാഥിതിയായി. പി.എസ്, സുനില്‍കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി.

വി.കെ. രമേശന്‍, ടി.എന്‍.കെ. ബാലകൃഷ്ണന്‍, കെ.സി. രാജീവന്‍, അഷറഫ് ചാലില്‍, നിസാര്‍ കിവി, സി. ഉമ്മര്‍, വി.പി. രവീന്ദ്രന്‍, എന്‍.എം കുഞ്ഞിരാമ പണിക്കര്‍, എന്‍.കെ. മനോജ്, എം. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

പൂര്‍ണ്ണ - ഉറൂബ് നോവല്‍ പുരസ്‌കാരം നേടിയ രമേശ് കാവില്‍, പ്രസ് ക്ലബ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി.മുഹമ്മദ്, എല്‍എസ്എസ്, യുഎസ്എസ്, വിജയികള്‍, എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237749/puttam-poil-region-congress-committee-organized-pratibha-sangam)