---
title: "ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു"
english_title: "Bharatiya Dalit Congress formed Perambra constituency committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237755/bharatiya-dalit-congress-formed-perambra-constituency-committee"
published_at: "2024-09-24T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f29a8e1cadf_cingress.JPG"
keywords: []
---

# ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മാരുതേരി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ശശി ശിശിരം അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര : **ഭാരതീയ ദളിത് കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മാരുതേരി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ശശി ശിശിരം അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ്  പി.എസ് സുനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ കെ.സി രവീന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ ബാബു തത്തക്കാടന്‍, വി.പി സുരേഷ്, മോഹന്‍ദാസ് ഓണിയില്‍, അശോകന്‍ മുതുകാട്, ഡിസിസി അംഗം വാസു വേങ്ങേരി, ദളിത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്  ശ്രീധരന്‍ നറക്കമ്മല്‍, മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സൈറ ബാനു, പത്മിനി, ബിജു, രാമചന്ദ്രന്‍, ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237755/bharatiya-dalit-congress-formed-perambra-constituency-committee)