---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവീകരിച്ച ലൈബ്രറിയുടെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും പൈതൃക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച "
english_title: "Perampra Higher Secondary School inaugurated the renovated library, indoor stadium and heritage auditorium on Thursday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237766/perampra-higher-secondary-school-inaugurated-the-renovated-library-indoor-stadium-and-heritage-auditorium-on-thursday"
published_at: "2024-09-24T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2a5438d8d1_school.JPG"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവീകരിച്ച ലൈബ്രറിയുടെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും പൈതൃക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച 

> **Lead Summary:** **പേരാമ്പ്ര:** ഉത്തരമലബാറിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക നദസ്സില്‍ 75-വര്‍ഷം പൂര്‍ത്തിയാക്കിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ പുതിയ പടവുകള്‍ താണ്ടുകയാണ്.

## Article Content

**പേരാമ്പ്ര:** ഉത്തരമലബാറിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക നദസ്സില്‍ 75-വര്‍ഷം പൂര്‍ത്തിയാക്കിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ പുതിയ പടവുകള്‍ താണ്ടുകയാണ്.

നവീകരിച്ച ലൈബ്രറി കെട്ടിടത്തിന്റെയും പുതുതായി പണിതുയര്‍ത്തിയ ഇന്‍ഡോര്‍ സ്റ്റേഡിത്തന്റെയും, പേരാമ്പ്രയുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകങ്ങളിലൊന്നായ നവീകരിച്ച സ്‌കൂള്‍ പൈത്യക ഓഡിറ്റോറിയത്തിന്റെയും, ഒപ്പം സ്‌കൂളിന്റെ അഭിമാനങ്ങളായ എസ്എസ്എല്‍സി എ പ്ലസ് ജേതാക്കളള്‍ക്കുള്ള അനുമോദനവും വ്യാഴാഴ്ച 11.30 ന് സ്‌കൂളില്‍ നടക്കുകയാണന്ന് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ലൈബ്രറിയുടെയും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനവും എ പ്ലസ് ജോതാക്കളെ അനുമോദിക്കലും വടകര എംപി ഷാഫി പറമ്പില്‍ നിര്‍വ്വഹിക്കും. പൈതൃക ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വി. കെ. പ്രമോദും നിര്‍വ്വഹിക്കും.

കവിയും ഗാന രചയിതാവുമായ രമേശ് കാവില്‍ മുഖ്യാതിഥിയാവും. സ്‌കൂള്‍ മാനേജര്‍ എ.കെ. കരുണാകരന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്‌ക്കൂള്‍ മനേജ്‌മെന്റ്  കമ്മിറ്റി പ്രസിഡന്റ്  എം. അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.എം. സജു, അര്‍ജ്ജുന്‍ കറ്റയാട്ട്, പ്രിന്‍സിപ്പാള്‍ കെ.കെ. ഷാജുകുമാര്‍, പ്രധാനാധ്യാപകന്‍ പി. സുനില്‍കുമാര്‍, പിടിഎ പ്രസിഡന്റ്  വി.കെ. സുനീഷ് , വൈസ് പ്രസിഡന്റ്  പി.സി. ബാബു, എംപിടിഎ പ്രസിഡന്റ്  ലതിക തുടങ്ങിയവര്‍ സംബന്ധിക്കും.

ഈ വിദ്യാലയ മുത്തശ്ശി ആധുനിക രീതിയില്‍ യുവതയുടെ കായികസ്വപ്നങ്ങള്‍ക്കൊത്തുള്ള കളിക്കളം നിര്‍മ്മാണത്തിന്റെ വഴിയിലാണ്. വാര്‍ത്ത സമ്മേളനത്തില്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എം. അജയകുമാര്‍, പൂക്കോട്ട് ബാബുരാജ്, പി. ജഗദീഷ്, ഷിജു.കെ. ദാസ്, കെ.കെ. റീന, വി.ബി. രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237766/perampra-higher-secondary-school-inaugurated-the-renovated-library-indoor-stadium-and-heritage-auditorium-on-thursday)