---
title: "കേരളാ സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ സ്വാഗതസംഘം രൂപീകരണ യോഗം "
english_title: "Kerala State Barbers and Beauticians Association Welcome Committee Formation Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237906/kerala-state-barbers-and-beauticians-association-welcome-committee-formation-meeting"
published_at: "2024-09-25T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3ae23a42ca_swagatham.JPG"
keywords: []
---

# കേരളാ സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ സ്വാഗതസംഘം രൂപീകരണ യോഗം 

> **Lead Summary:** ** പേരാമ്പ്ര: **കേരളാ സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ 56-ാ മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.

## Article Content

** പേരാമ്പ്ര: **കേരളാ സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ 56-ാ മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.

2025 മെയ് 4 ,5, 6 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം കോഴിക്കോട് മുതലക്കുളം സരോജ് ഭവനില്‍ വെച്ച് നടന്നു.

സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. രവീന്ദ്രദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎസ്ബിഎ സംസ്ഥാന പ്രസിഡണ്ട് ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ വിപുലമായ നടത്തിപ്പിനായി 501 അംഗ കമ്മറ്റി രൂപീകരിച്ചു.

ജനറല്‍ സെക്രട്ടറി എം. ഉമ്മര്‍, വൈസ് പ്രസിഡണ്ട് സി.എന്‍. ശശികുമാര്‍, സെക്രട്ടറിമാരായ കെ.എന്‍. അനില്‍ ബിശ്വാസ്, എന്‍.കെ. രവീന്ദ്രന്‍, എ.ടി. സലീം, ട്രഷറര്‍ പി. സക്കീര്‍ ഹുസൈന്‍, മുന്‍ പ്രസിഡന്റ്മാരായ കെ.ഇ. ബഷീര്‍, യു.എന്‍. തമ്പി എന്നിവര്‍ സംസാരിച്ചു. കെ. ആനന്ദ്കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237906/kerala-state-barbers-and-beauticians-association-welcome-committee-formation-meeting)