സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു

സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു
Sep 25, 2024 01:36 PM | By SUBITHA ANIL

പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു. പേരാമ്പ്ര മുളിയങ്ങലില്‍ ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം. വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകാന്‍ ബസില്‍ കയറുകയും എന്നാല്‍ നല്ല തിരക്കുണ്ടായിരുന്ന ബസില്‍ വിദ്യാര്‍ത്ഥി സുരക്ഷിതമായി നില്‍ക്കുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ബസില്‍ നിന്ന് തെറിച്ച് പുറമിടിച്ച് തറയില്‍ വീണ വിദ്യാര്‍ത്ഥിയുടെ ചുമലില്‍ സ്‌കൂള്‍ ബാഗുണ്ടായിരുന്നതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടി റോഡിന് പുറത്തേക്ക് വീണതിനാലാണ് രക്ഷപ്പെട്ടത്. തൊട്ടുപിന്നലെ വന്ന വാഹനം കുട്ടിയെ ഇടിക്കുന്നത് ഇത് മൂലം ഒഴിവായി. പിന്നാലെ ബസ് ജീവനക്കാരോട് നാട്ടുകാര്‍ ക്ഷുപിതരായി. പ്രദേശത്ത് ഈ സംഭവം സ്ഥിരമെണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ബസുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നത് കാരണം സ്‌റ്റോപ്പുകളില്‍ നിര്‍ത്തുന്ന ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് കയറുന്നതും യാത്ര ചെയ്യുന്നതും സ്‌ക്കൂള്‍ സമയങ്ങളില്‍ സ്‌റ്റോപ്പില്‍ നിര്‍ത്താന്‍ പല സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മടിയാണ്. ദൂരെ നിര്‍ത്തുന്ന ബസുകളില്‍ കയറിപ്പറ്റണമെങ്കില്‍ ബസിസ് പിന്നാലെ ഓടണം. വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും ഇത് മൂലം എറെ കഷ്ടപ്പെടുന്നു.


The school student fell off the bus muliyangal at perambra

Next TV

Related Stories
കൈരളിയില്‍ ഓപ്‌റ്റോമെട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

Sep 25, 2024 03:41 PM

കൈരളിയില്‍ ഓപ്‌റ്റോമെട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

പേരാമ്പ്ര കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് സെന്ററില്‍, ഓപ്‌റ്റോമെട്രി വിഭാഗത്തിന്റെ...

Read More >>
കെ.ടി. ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു

Sep 25, 2024 02:33 PM

കെ.ടി. ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്രയിലെ പ്രമുഖ സോഷ്യലിസ്റ്റു നേതാവും മുതുകാട് -കൂത്താളി സമരഭടനുമായിരുന്ന കെ.ടി.ശങ്കരന്‍ നായരുടെ...

Read More >>
എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രതിനിധി സഭ സംഘടിപ്പിച്ചു

Sep 25, 2024 12:51 PM

എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രതിനിധി സഭ സംഘടിപ്പിച്ചു

കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന ഇരട്ട നീതിയും വിവേചനവും പരിശോധിച്ചാല്‍.......................

Read More >>
കേരളാ സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ സ്വാഗതസംഘം രൂപീകരണ യോഗം

Sep 25, 2024 11:59 AM

കേരളാ സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ സ്വാഗതസംഘം രൂപീകരണ യോഗം

കേരളാ സ്റ്റേറ്റ് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ 56-ാ മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം...

Read More >>
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പേരാമ്പ്രയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ

Sep 25, 2024 11:28 AM

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പേരാമ്പ്രയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ

മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്രയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ...

Read More >>
പേരാമ്പ്രയിൽ സ്വർണ വ്യാപാരിയിൽ നിന്നും 3 കോടി രൂപയിലധികം രൂപ പിടിച്ചു

Sep 25, 2024 12:23 AM

പേരാമ്പ്രയിൽ സ്വർണ വ്യാപാരിയിൽ നിന്നും 3 കോടി രൂപയിലധികം രൂപ പിടിച്ചു

പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ സ്വർണ മൊത്ത വ്യാപാരിയിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. പേരാമ്പ്ര സ്വർണ...

Read More >>
Top Stories










News Roundup






Entertainment News