---
title: "കെ.ടി. ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "KT Sankaran Nair organized the commemoration at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237970/kt-sankaran-nair-organized-the-commemoration-at-perambra"
published_at: "2024-09-25T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3db318bc29_SHANKARAN.jpg"
keywords: []
---

# കെ.ടി. ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കെ.ടി. ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. പേരാമ്പ്രയിലെ പ്രമുഖ സോഷ്യലിസ്റ്റു നേതാവും മുതുകാട് -കൂത്താളി സമരഭടനുമായിരുന്ന കെ.ടി.ശങ്കരന്‍ നായരുടെ പതിനഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് പേരാമ്പ്ര ജെ.പി.കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് അനുസ്മരണം സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര:** കെ.ടി. ശങ്കരന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. പേരാമ്പ്രയിലെ പ്രമുഖ സോഷ്യലിസ്റ്റു നേതാവും മുതുകാട് -കൂത്താളി സമരഭടനുമായിരുന്ന കെ.ടി.ശങ്കരന്‍ നായരുടെ പതിനഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് പേരാമ്പ്ര ജെ.പി.കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് അനുസ്മരണം സംഘടിപ്പിച്ചത്.

വല്‍സന്‍ എടക്കോടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ: രാജീവന്‍ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.

കെ.ജി. രാമനാരായണന്‍, കെ.കെ. പ്രേമന്‍, കെ.വി. ബാലന്‍, രജീഷ് കിഴക്കയില്‍, കെ. രാജന്‍, പി.സി. സതീഷ്, കെ.പി. രവീന്ദ്രന്‍, അജീഷ് കല്ലോട് ,എ.കെ. അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237970/kt-sankaran-nair-organized-the-commemoration-at-perambra)