---
title: "കൈരളിയില്‍ ഓപ്‌റ്റോമെട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് "
english_title: "Free eye checkup camp conducted by optometry department at Kairali vtc perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/237992/free-eye-checkup-camp-conducted-by-optometry-department-at-kairali-vtc-perambra"
published_at: "2024-09-25T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3e1f098055_kairali.jpg"
keywords: []
---

# കൈരളിയില്‍ ഓപ്‌റ്റോമെട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് സെന്ററില്‍, ഓപ്‌റ്റോമെട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൈമണ്‍സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് സെന്ററില്‍, ഓപ്‌റ്റോമെട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൈമണ്‍സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

കോളെജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ക്യാമ്പ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു.

കൈരളി വിടിസി ഡയറക്ടര്‍ ഐ. സുനിത അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.ബി. രതീഷ്‌കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ. പ്രസീത, ഒപ്‌റ്റോമെട്രി വിഭാഗം മേധാവി സ്വാലിഹ താഹ എന്നിവര്‍ സംസാരിച്ചു.

ക്യാമ്പിന് സൈമണ്‍സ് പിആര്‍ഒ കെ.ടി അഭിനന്ദ്, ഓപ്‌റ്റോമെട്രിസ്റ്റുകളായ റാഹിമ ഫിദ, എസ്. സുഹൃദ, കൗണ്‍സിലര്‍ സി.പി സുമയ്യത്ത്, കൈരളി ഒപ്‌റ്റോമെട്രി വിഭാഗത്തിലെ ഫാത്തിമ ഷെറിന്‍, വി. ഹൈറുന്നിസ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/237992/free-eye-checkup-camp-conducted-by-optometry-department-at-kairali-vtc-perambra)