---
title: "31 ാം മത് ജെസി നഴ്‌സറി കലോത്സവം ഫെബ്രുവരി 27 ന് നടക്കും"
english_title: "The 31st Mat Jesse Nursery Children's Festival will be held on February 27th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23802/the-31st-mat-jesse-nursery-childrens-festival-will-be-held-on-february-27th"
published_at: "2022-02-01T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8f284be90d_0000 WATERMARK.jpg"
keywords: []
---

# 31 ാം മത് ജെസി നഴ്‌സറി കലോത്സവം ഫെബ്രുവരി 27 ന് നടക്കും

> **Lead Summary:** ** കൊയിലാണ്ടി:** ജെസിഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന 31 ാം മത് ജെസി നഴ്‌സറി കലോത്സവം ഫെബ്രുവരി 27ന് നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 11 നു മുമ്പായി രജിസ്റ്റര്‍ചെയ്യാം.

## Article Content

** കൊയിലാണ്ടി:** ജെസിഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന 31 ാം മത് ജെസി നഴ്‌സറി കലോത്സവം ഫെബ്രുവരി 27ന് നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 11 നു മുമ്പായി രജിസ്റ്റര്‍ചെയ്യാം.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയായാണ് കലോത്സവം നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമ്മാനവും സര്‍ട്ടിഫിക്കറ്റും, ചാമ്പ്യന്‍മാരാവുന്ന സ്‌കൂളുകള്‍ക്ക് ചാമ്പ്യന്‍ ട്രോഫിയും നല്‍കുന്നതായിരിക്കും എന്ന് പ്രസിഡന്റ് ജെ.ബി. ഗോഗുല്‍ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രോഗ്രാം ഡയറക്ടര്‍ അശ്വിന്‍ മനോജിനെ സമീപിക്കാവുന്നതാണ് 8075031668, 9449059450.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23802/the-31st-mat-jesse-nursery-childrens-festival-will-be-held-on-february-27th)