---
title: "ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടം; മുളിയങ്ങലില്‍ നാട്ടുകാര്‍ ബസ് തടഞ്ഞു "
english_title: "Race between buses; Locals stopped the bus at Muliangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238089/race-between-buses-locals-stopped-the-bus-at-muliangal"
published_at: "2024-09-25T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f44cd959281_ajva.JPG"
keywords: []
---

# ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടം; മുളിയങ്ങലില്‍ നാട്ടുകാര്‍ ബസ് തടഞ്ഞു 

> **Lead Summary:** ** പേരാമ്പ്ര:** ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടം മുളിയങ്ങലില്‍ വീണ്ടും പ്രശ്നം. ഇന്ന് വൈകിട്ട് 7.30 നായിരുന്നു സംഭവം. കോഴിക്കോട് നിന്നും വന്ന എടത്തില്‍ ബസും അജ് വ ബസും തമ്മിലായിരുന്നു മത്സര ഓട്ടം.

## Article Content

** പേരാമ്പ്ര:** ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടം മുളിയങ്ങലില്‍ വീണ്ടും പ്രശ്നം. ഇന്ന് വൈകിട്ട് 7.30 നായിരുന്നു സംഭവം. കോഴിക്കോട് നിന്നും വന്ന എടത്തില്‍ ബസും അജ് വ ബസും തമ്മിലായിരുന്നു മത്സര ഓട്ടം.

അത്തോളിയില്‍ നിന്നും തുടങ്ങിയ പ്രശ്‌നമാണ് മുളിയങ്ങലില്‍ എത്തി അടിപിടിയില്‍ കലാശിച്ചത്. ചാലിക്കരയില്‍ നിന്നും മത്സരിച്ച് ഒടി എത്തിയ എടത്തില്‍ ബസ് മുളിയങ്ങല്‍ ടൗണില്‍ നിര്‍ത്തുകയും പിറകില്‍ നിന്നും ഒരാള്‍ ഇറങ്ങിയെങ്കിലും മുന്‍ഭാഗത്തുള്ളവര്‍ ഇറങ്ങുമ്പോഴേക്കും പിറകെ എത്തിയ അജ് വ ബസ് ഇടത് സൈഡിലൂടെ എത്തിയതാണ് കൂടുതല്‍ പ്രശ്നമായത്.

മുന്നില്‍ നിന്നും ഇറങ്ങിയ രണ്ട് കുട്ടികളില്‍ ഒരാള്‍ റോഡിന് സൈഡിലേക്ക് വീണെങ്കിലും പരുക്കു പറ്റാതെ രക്ഷപ്പെട്ടു. സംഭവം പ്രശ്നമായതോടെ നാട്ടുകാര്‍ എത്തി ബസുകള്‍ തടഞ്ഞിടുകയായിരുന്നു. രാവിലെ ബസില്‍ നിന്നും വിദ്യാര്‍ത്ഥി വീണ അതേ സ്ഥലത്ത് വൈകിട്ട് വീണ്ടും ബസുകാര്‍ പ്രശ്നമുണ്ടാക്കിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പേരാമ്പ്രയില്‍ നിന്നും പൊലീസ് എത്തിയാണ് ബസുകള്‍ ഒഴിവാക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238089/race-between-buses-locals-stopped-the-bus-at-muliangal)