---
title: "ഷഹബാസ് അമനെ അനുമോദിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി "
english_title: "Mepayyur Panchayat MSF Committee felicitating Shahbaz Aman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238412/mepayyur-panchayat-msf-committee-felicitating-shahbaz-aman"
published_at: "2024-09-27T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f652eaab0b6_anumothanam.jpg"
keywords: []
---

# ഷഹബാസ് അമനെ അനുമോദിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍: ** ഷഹബാസ് അമനെ അനുമോദിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി.

## Article Content

**മേപ്പയ്യൂര്‍: ** ഷഹബാസ് അമനെ അനുമോദിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി.

സബ് ജൂനിയര്‍ (35 കെ.ജി) ജൂഡോ മത്സരത്തില്‍ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഷഹബാസ് അമനെ മേപ്പയ്യൂര്‍ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി അനുമോദിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് അമന് മൊമെന്റൊ കൈമാറി. പേരാമ്പ്ര നിയോജക മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍, മുഹമ്മദ് ഷാദി, മുഹമ്മദ് അഫ്‌നാന്‍, മുഹമ്മദ് അദില്‍ എന്നിവര്‍ പങ്കെടുത്തു.

വിഇഎംയുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷഹബാസ് അമന്‍. മേപ്പയ്യൂരിലെ എന്‍.കെ. നജീബിന്റെയും സാബിറയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238412/mepayyur-panchayat-msf-committee-felicitating-shahbaz-aman)