---
title: "ഒലീവ് പബ്‌ളിക് സ്‌കൂളില്‍ വിമുക്തി ക്ലബ് ഉദ്ഘാടനം "
english_title: "Inauguration of Vimukti Club at Olive Public School at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238434/inauguration-of-vimukti-club-at-olive-public-school-at-perambra"
published_at: "2024-09-27T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f661cf929a8_olive.jpg"
keywords: []
---

# ഒലീവ് പബ്‌ളിക് സ്‌കൂളില്‍ വിമുക്തി ക്ലബ് ഉദ്ഘാടനം 

> **Lead Summary:** ** പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്ലബായ വിമുക്തിയുടെ ഉദ്ഘാടനം നടന്നു.

## Article Content

** പേരാമ്പ്ര:** ഒലീവ് പബ്‌ളിക് സ്‌കൂളില്‍ കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്ലബായ വിമുക്തിയുടെ ഉദ്ഘാടനം നടന്നു.

ജില്ലാ കോര്‍ഡിനേറ്റര്‍ പി. റഷീദ് (എക്‌സൈഡ് ഡിപ്പാര്‍ട്ട്‌മെന്റ്) ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസും നല്‍കി. ക്ലബ്ബിന്റെ പ്രസിഡന്റായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആല്‍ബിയോണ്‍ ബിജുവിനെ തെരഞ്ഞെടുത്തു.

ചടങ്ങില്‍ മുഖ്യരക്ഷാധികാരി പ്രിന്‍സിപ്പല്‍ ജോര്‍ജ് കെ.വി ആശംസയര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ മിനി ചന്ദ്രന്‍ സ്വാഗതവും, വിദ്യാര്‍ത്ഥിയായ ആദിഫ്‌ന ഹാന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238434/inauguration-of-vimukti-club-at-olive-public-school-at-perambra)