---
title: "പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്ര പരിസര ശുചീകരണം "
english_title: "Cleaning of Peruvannamoozhi Tourist Center premises"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238444/cleaning-of-peruvannamoozhi-tourist-center-premises"
published_at: "2024-09-27T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f66a612e993_ads.jpg"
keywords: []
---

# പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്ര പരിസര ശുചീകരണം 

> **Lead Summary:** **പെരുവണ്ണാമൂഴി **: സ്വച്ഛ്താഹി സേവ ക്യാമ്പയിന്‍ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തും ഡിഗ്‌നിറ്റി ആട്‌സ് ആന്റ് സയന്‍സ് കോളെജും , ജില്ല ശുചിത്വമിഷനും ചേര്‍ന്ന് പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്ര പരിസരം ശുചീകരണം നടത്തി.

## Article Content

**പെരുവണ്ണാമൂഴി **: സ്വച്ഛ്താഹി സേവ ക്യാമ്പയിന്‍ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തും ഡിഗ്‌നിറ്റി ആട്‌സ് ആന്റ് സയന്‍സ് കോളെജും , ജില്ല ശുചിത്വമിഷനും ചേര്‍ന്ന് പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്ര പരിസരം ശുചീകരണം നടത്തി.

ചക്കിട്ടപ്പാറ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

ശുചിത്വമിഷന്‍ ബ്ലോക് കോഡിനേറ്റര്‍ വി.പി ഷൈനി, ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ വി.ബി ലിബിന എന്നിവര്‍ സംസാരിച്ചു.

എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ മലിന്യ മുക്ത പ്രതിജ്ഞയും, ശുചിത്വ ചങ്ങലയും തീര്‍ത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി.എന്‍ മുഹമ്മദ് മുഹീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മിദ്ലാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238444/cleaning-of-peruvannamoozhi-tourist-center-premises)