---
title: "നൂറിന്റെ നിറവിലും ദേശസ്‌നേഹത്തിന്റെ പര്യായമായി മാധവി ടീച്ചര്‍ "
english_title: "Madhavi Teacher is synonymous with patriotism even at the age of one hundred"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23851/madhavi-teacher-is-synonymous-with-patriotism-even-at-the-age-of-one-hundred"
published_at: "2022-02-01T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f91e04c6294_0000 WATERMARK.jpg"
keywords: []
---

# നൂറിന്റെ നിറവിലും ദേശസ്‌നേഹത്തിന്റെ പര്യായമായി മാധവി ടീച്ചര്‍ 

> **Lead Summary:** ** അരിക്കുളം :** അരിക്കുളം പഞ്ഞോല മാധവി ടീച്ചര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. പഠന കാലത്തും ഔദ്യോഗിക ജീവിതത്തിലും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലുമൊക്കെ വിദ്യാലയ മുറ്റത്തായിരുന്നു ദേശീയ പതാക ഉയര്‍ത്തുന്നതിന് സാക്ഷിയായിരുന്നതെങ്കില്‍ റിട്ടയര്‍ ചെയ്തതിന് ശേഷം സ്വന്തം വീട്ടുമുറ്റത്തായി പതാക ഉയര്‍ത്തല്‍ ചടങ്ങ്.

## Article Content

** അരിക്കുളം :** അരിക്കുളം പഞ്ഞോല മാധവി ടീച്ചര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. പഠന കാലത്തും ഔദ്യോഗിക ജീവിതത്തിലും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലുമൊക്കെ വിദ്യാലയ മുറ്റത്തായിരുന്നു ദേശീയ പതാക ഉയര്‍ത്തുന്നതിന് സാക്ഷിയായിരുന്നതെങ്കില്‍ റിട്ടയര്‍ ചെയ്തതിന് ശേഷം സ്വന്തം വീട്ടുമുറ്റത്തായി പതാക ഉയര്‍ത്തല്‍ ചടങ്ങ്.

ഇത്തവണ അരിക്കുളം സിയുസി കോ-ഓഡിനേഷന്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിലെ മുഖ്യാതിഥി കൂടിയായിരുന്നു മാധവി ടീച്ചര്‍. രാഷ്ട്ര പിതാവിന്റെ എഴുപത്തി മൂന്നാമത് ചരമ വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയും ഗാന്ധി ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയും ടീച്ചര്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.

പരിസ്ഥിതി അവബോധം, ദേശീയത എന്നീ കാര്യങ്ങളിലൂന്നിയുളള നിരവധി ഹ്രസ്വ ചിത്രങ്ങളിലും ടീച്ചര്‍ വേഷമിട്ടിട്ടുണ്ട്. മാധവി ടീച്ചര്‍ പ്രധാന കഥാപാത്രമായി എത്തിയ തണലിടം എന്ന ചെറുസിനിമ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ പുരസ്‌ക്കാരം നേടിയിരുന്നു. ദേശസ്‌നേഹം തുളുമ്പുന്ന പ്രവര്‍ത്തനങ്ങളിലൂടെ പുതു തലമുറയ്ക്ക് മാതൃകയായി മാറുന്ന മാധവി ടീച്ചര്‍ കേരള സ്റ്റേറ്റ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം ട്രഷറര്‍ കൂടിയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23851/madhavi-teacher-is-synonymous-with-patriotism-even-at-the-age-of-one-hundred)