---
title: "ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന് തറക്കല്ലിട്ടു"
english_title: "Hasta Charitable Trust laid the foundation stone for Sneha House"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238971/hasta-charitable-trust-laid-the-foundation-stone-for-sneha-house"
published_at: "2024-09-29T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f98dfee434c_hastha.jpg"
keywords: []
---

# ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന് തറക്കല്ലിട്ടു

> **Lead Summary:** ** പേരാമ്പ്ര: **ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന മൂന്നാമത് സ്‌നേഹ വീടിന് തറക്കല്ലിട്ടു. അരിക്കുളം ഏക്കാട്ടൂര്‍ കല്ലാത്തറമ്മല്‍ ഗിരീഷിനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.

## Article Content

** പേരാമ്പ്ര: **ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹസ്ത ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന മൂന്നാമത് സ്‌നേഹ വീടിന് തറക്കല്ലിട്ടു. അരിക്കുളം ഏക്കാട്ടൂര്‍ കല്ലാത്തറമ്മല്‍ ഗിരീഷിനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.

സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഡിസിസി പ്രസിഡന്റ്  അഡ്വ കെ പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. ഹസ്ത ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉത്തമ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ മാസത്തിനുള്ളില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഹസ്ത ജനഹൃദയങ്ങളില്‍ ഇടം നേടിയെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഹസ്തക്ക് സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഹസ്ത ചെയര്‍മാന്‍ മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.എം രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.പി രാമചന്ദ്രന്‍, കെ അഷറഫ് , ഇ.കെ അഹമ്മദ് മൗലവി, എന്‍.കെ അഷറഫ്, ശശി ഊട്ടേരി, കെ പ്രദീപന്‍, കെ.കെ കോയക്കുട്ടി, പത്മനാഭന്‍ പുതിയേടത്ത്, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, ശ്രീധരന്‍ കണ്ണമ്പത്ത്, കെ ശ്രീകുമാര്‍, അമ്മദ് പൊയിലങ്ങല്‍, സുമേഷ് സുധര്‍മന്‍, സി മോഹന്‍ദാസ്, ഉമ്മര്‍ തണ്ടോറ, വി.ഡി വിനൂജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238971/hasta-charitable-trust-laid-the-foundation-stone-for-sneha-house)