---
title: "ഉരുള്‍പൊട്ടല്‍; വയനാടിനൊപ്പം എന്ന കവിത എഴുതിയ സുരേഷ് ചെന്താരയെ കേരള ഹിന്ദി പ്രചാരസഭ അനുമോദിച്ചു "
english_title: "rolling; Kerala Hindi Pracharsabha felicitated Suresh Chentara who wrote the poem "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/238976/rolling-kerala-hindi-pracharsabha-felicitated-suresh-chentara-who-wrote-the-poem-with-wayanad"
published_at: "2024-09-29T23:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f99c19c0123_anus.jpg"
keywords: []
---

# ഉരുള്‍പൊട്ടല്‍; വയനാടിനൊപ്പം എന്ന കവിത എഴുതിയ സുരേഷ് ചെന്താരയെ കേരള ഹിന്ദി പ്രചാരസഭ അനുമോദിച്ചു 

> **Lead Summary:** ഉരുള്‍പൊട്ടലില്‍ ഉള്ളു പൊട്ടിയ വയനാടിന്റെ വേദന കവിതയിലൂടെ ആവിഷ്‌ക്കരിച്ച് വയനാടിനൊപ്പം എന്ന കവിത എഴുതിയ സുരേഷ് ചെന്താരയെ കേരള ഹിന്ദി പ്രചാര സഭ അനുമോദിച്ചു. തിരുവനന്തപുരം വഴുതക്കാട് സഭയുടെ കേന്ദ്രത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മുന്‍ ചീഫ് സെക്രടറി ഡോ: വി.പി ജോയ് ഐഎഎസ് (കേരള സര്‍ക്കാര്‍ ) മൊമന്റോ നല്‍കി അനുമോദിച്ചു.

## Article Content

ഉരുള്‍പൊട്ടലില്‍ ഉള്ളു പൊട്ടിയ വയനാടിന്റെ വേദന കവിതയിലൂടെ ആവിഷ്‌ക്കരിച്ച് വയനാടിനൊപ്പം എന്ന കവിത എഴുതിയ സുരേഷ് ചെന്താരയെ കേരള ഹിന്ദി പ്രചാര സഭ അനുമോദിച്ചു. തിരുവനന്തപുരം വഴുതക്കാട് സഭയുടെ കേന്ദ്രത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മുന്‍ ചീഫ് സെക്രടറി ഡോ: വി.പി ജോയ് ഐഎഎസ് (കേരള സര്‍ക്കാര്‍ ) മൊമന്റോ നല്‍കി അനുമോദിച്ചു.

കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ: ബി മധു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ: കെ.സി. അജയ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ: എസ് തങ്കമണി മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സര പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ - സീരിയല്‍ നടന്‍ അരുണ്‍ മോഹന്‍ സമ്മാനം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/238976/rolling-kerala-hindi-pracharsabha-felicitated-suresh-chentara-who-wrote-the-poem-with-wayanad)