---
title: "സി.കെ രാധാകൃഷ്ണന്‍ അനുസ്മരണം "
english_title: "Remembering CK Radhakrishnan at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239082/remembering-ck-radhakrishnan-at-cheruvannur"
published_at: "2024-09-30T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa5b04e42d0_anusma.JPG"
keywords: []
---

# സി.കെ രാധാകൃഷ്ണന്‍ അനുസ്മരണം 

> **Lead Summary:** **പേരാമ്പ്ര : **ചെറുവണ്ണൂരിലെ ബിജെപി നേതാവും പാലിയേറ്റീവ് പ്രവര്‍ത്തന രംഗത്തെ നിറസാനിധ്യവുമായിരുന്ന സി.കെ രാധാക്യഷ്ണന്റെ നാലാം ചരമവാര്‍ഷികദിനം ബിജെപി ചെറുവണ്ണൂര്‍ അയോല്‍പടിബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.

## Article Content

**പേരാമ്പ്ര : **ചെറുവണ്ണൂരിലെ ബിജെപി നേതാവും പാലിയേറ്റീവ് പ്രവര്‍ത്തന രംഗത്തെ നിറസാനിധ്യവുമായിരുന്ന സി.കെ രാധാക്യഷ്ണന്റെ നാലാം ചരമവാര്‍ഷികദിനം ബിജെപി ചെറുവണ്ണൂര്‍ അയോല്‍പടിബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി.

ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്  തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഏതൊരു പൊതു പ്രവര്‍ത്തകനും മാതൃകയാക്കാന്‍ കഴിയുന്ന പ്രവര്‍ത്തന ശൈലി ആയിരുന്നു സി.കെ രാധാകൃഷ്ണന്റെ തെന്നും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനമനസ്സില്‍ മായാതെ നില്‍ക്കുന്നതാണെന്നും, ചെറുവണ്ണുര്‍ പഞ്ചായത്തിലെ സംഘപരിവാര്‍ സംഘടനകളുടെ വളര്‍ച്ചയില്‍ അദേഹം വഹിച്ച പങ്ക് എന്നും ഓര്‍മിക്കപെടുന്നതാണെന്നും രാഗേഷ് പറഞ്ഞു.

എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ടി.കെ സുവര്‍ണ്ണ, ശ്രീനന്ദ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  കെ.ടി വിനോദ് അധ്യക്ഷത വഹിച്ചു. ഇ.സി അഭിലാഷ്, ടി.എം ഹരിദാസ്, കെ.പി ബാബു, കെ രാജന്‍, ശോഭ കോമത്ത്, കെ.പി നാരായണന്‍, പി.കെ ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239082/remembering-ck-radhakrishnan-at-cheruvannur)