---
title: "ജല അതോറിറ്റിയില്‍; ജല്‍ജീവന്‍ മിഷന്‍ വളണ്ടിയര്‍ നിയമനം "
english_title: "In the Water Authority; Jaljivan Mission Volunteer Assignment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23910/in-the-water-authority-jaljivan-mission-volunteer-assignment"
published_at: "2022-02-01T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9741498757_0000 WATERMARK.jpg"
keywords: []
---

# ജല അതോറിറ്റിയില്‍; ജല്‍ജീവന്‍ മിഷന്‍ വളണ്ടിയര്‍ നിയമനം 

> **Lead Summary:** **പേരാമ്പ്ര :** ജല അതോറിറ്റി കോഴിക്കോട് ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷനു കീഴില്‍ ജില്ലയിലെ വിവധയിടങ്ങളില്‍ ജല്‍ജീവന്‍ മിഷന്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. 631 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരണം വരെയോ ഒരു വര്‍ഷത്തേക്കോ ആണ് നിയമനം.

## Article Content

**പേരാമ്പ്ര :** ജല അതോറിറ്റി കോഴിക്കോട് ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷനു കീഴില്‍ ജില്ലയിലെ വിവധയിടങ്ങളില്‍ ജല്‍ജീവന്‍ മിഷന്‍ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. 631 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരണം വരെയോ ഒരു വര്‍ഷത്തേക്കോ ആണ് നിയമനം.

സിവില്‍ എഞ്ചിനീയറിങ്ങിലുള്ള ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. ഫെബ്രുവരി രണ്ടിന് രാവിലെ 11 മണി മുതല്‍ 2 മണി വരെ മലാപ്പറമ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547638576, 0495- 2374570.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23910/in-the-water-authority-jaljivan-mission-volunteer-assignment)