---
title: "പിഎംഎവൈ ഭവനനിര്‍മാണ പദ്ധതികളുടെ ബ്ലോക്ക് തല ഉദ്ഘാടനം "
english_title: "Block Head Inauguration of PMAY Housing Projects"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239172/block-head-inauguration-of-pmay-housing-projects"
published_at: "2024-09-30T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fab2e1995ee_block.JPG"
keywords: []
---

# പിഎംഎവൈ ഭവനനിര്‍മാണ പദ്ധതികളുടെ ബ്ലോക്ക് തല ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര : **പിഎംഎവൈ ഭവനനിര്‍മാണ പദ്ധതികളുടെ ബ്ലോക്ക് തല ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **പിഎംഎവൈ ഭവനനിര്‍മാണ പദ്ധതികളുടെ ബ്ലോക്ക് തല ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍മാന്‍ കെ. സജീവന്‍, ബ്ലോക്ക് അംഗങ്ങളായ പി.ടി അഷറഫ്, കെ.കെ ലിസി, സി.എം സനാതനന്‍, പ്രഭാ ശങ്കര്‍, ഗിരിജാ ശശി, കെ. അജിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബിഡിഒ പി. കാദര്‍ സ്വാഗതവും ജോ : ബിഡിഒ ഷൈലേഷ് നന്ദിയും പറഞ്ഞു. പദ്ധതി സംബദ്ധിച്ച് വിഇഒ കെ-ബിജു വിശദീകരിച്ചു. 113 ജനറല്‍ വിഭാഗത്തിനുള്ള വീടുകളും 120 എസ് സി. എസ് ടി വിഭാഗത്തിനുമുള്ള വീടുകളുമാണ് അനുവദിച്ചത്.

72000 രൂപ കേന്ദ്ര വിഹിതവും 3, 28,000 രൂപ ലൈഫ് വിഹിതവും ഉള്‍പ്പെടെ 4 ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിക്കുക. ഇതിനു പുറമെ തൊഴിലുറപ്പു പദ്ധതിയുമായി യോജിപ്പിച്ച്, കക്കൂസ്, സോക്ക് പിറ്റ്, കമ്പോസ്റ്റ് കുഴി, തൊഴുത്ത്, കിണര്‍ തുടങ്ങിയവക്ക് 4 ലക്ഷം രൂപ വരെ അനുവദിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239172/block-head-inauguration-of-pmay-housing-projects)