---
title: "ലോക ഫാര്‍മസിസ്റ്റ്‌സ് ദിനാചരണം നടത്തി "
english_title: "World Pharmacists Day was celebrated at kizhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239290/world-pharmacists-day-was-celebrated-at-kizhikkod"
published_at: "2024-10-01T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb90b464bf3_ahgj.jpg"
keywords: []
---

# ലോക ഫാര്‍മസിസ്റ്റ്‌സ് ദിനാചരണം നടത്തി 

> **Lead Summary:** **പേരാമ്പ്ര:** ലോക ഫാര്‍മസിസ്റ്റ്‌സ് ദിനം കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

## Article Content

**പേരാമ്പ്ര:** ലോക ഫാര്‍മസിസ്റ്റ്‌സ് ദിനം കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി.എം.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെപിപിഎ ജില്ലാ പ്രസിഡന്റ് പി. ഷറഫുന്നീസ, ഡോ. മഹറൂഫ് രാജ്, നടക്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ്, മാധ്യമം സബ് എഡിറ്റര്‍ അനൂപ് അനന്ദന്‍, രാജേഷ് തലപ്പറമ്പത്ത്, കെപിപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രവീണ്‍, ഫാര്‍മസി കൗണ്‍സില്‍ മുന്‍ അംഗം ജയന്‍ കോറോത്ത്, എന്‍. സിനീഷ്, എം.ടി നജീര്‍, ഷീജ റിജേഷ്, എന്‍. പ്രജന എന്നിവര്‍ സംസാരിച്ചു.

ഷെജിന്‍ കുറ്റ്യാടി ഫാര്‍മസിസ്റ്റ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആദിവാസി മേഖലയില്‍ നിന്നും ഫാര്‍മസിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ആര്‍. ചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഫാര്‍മസിസ്റ്റുകള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239290/world-pharmacists-day-was-celebrated-at-kizhikkod)