---
title: "നവരാത്രി ആഘോഷമാക്കാനൊരുങ്ങി പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം"
english_title: "Palayad Sri Krishna Temple is getting ready to celebrate Navratri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239355/palayad-sri-krishna-temple-is-getting-ready-to-celebrate-navratri"
published_at: "2024-10-01T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbbe1f7b77f_saraswathi.jpg"
keywords: []
---

# നവരാത്രി ആഘോഷമാക്കാനൊരുങ്ങി പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം

> **Lead Summary:** ** പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവരാത്രി വിപുലമായി ആചരിക്കുന്നു. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, ദിവസങ്ങളില്‍ വിശേഷ പൂജകള്‍, സരസ്വതി പൂജ, വിദ്യാരംഭം, എഴുത്തിനിരുത്തല്‍, വാഹന പൂജ എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവരാത്രി വിപുലമായി ആചരിക്കുന്നു. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി, ദിവസങ്ങളില്‍ വിശേഷ പൂജകള്‍, സരസ്വതി പൂജ, വിദ്യാരംഭം, എഴുത്തിനിരുത്തല്‍, വാഹന പൂജ എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

വാഹന പൂജയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 10 വ്യാഴാഴ്ച ദുര്‍ഗ്ഗാഷ്ടമി, വൈകുന്നേരം 5 മണിക്ക് പൂജവെപ്പ്, ഒക്ടോബര്‍ 13 ഞായര്‍ കാലത്ത് സരസ്വതി പൂജ, വിദ്യാരംഭം, എഴുത്തിനിരുത്തല്‍, വാഹന പൂജ എന്നിവ ഉണ്ടായിരിക്കും.

ജില്ലാ ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ്. കവിത കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിക്കുന്നതാണ്. പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ 8086369762 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രദേശത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും, രാമായണ പാരായണം, പ്രശ്നോത്തരി വിജയികളേയും വിജയദശമി ദിവസം ക്ഷേത്രത്തില്‍ വെച്ച് ആദരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239355/palayad-sri-krishna-temple-is-getting-ready-to-celebrate-navratri)