---
title: "ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ സംഭാവന ചെയ്ത് പേരാമ്പ്ര റോട്ടറി ക്ലബ്ബ് "
english_title: "Oxygen concentrator donated by Perambra Rotary Club"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239427/oxygen-concentrator-donated-by-perambra-rotary-club"
published_at: "2024-10-01T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc011639856_rottari.JPG"
keywords: []
---

# ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ സംഭാവന ചെയ്ത് പേരാമ്പ്ര റോട്ടറി ക്ലബ്ബ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ദയ പരിചരണം നല്‍കുന്ന കിടപ്പ് രോഗികള്‍ക്ക് വേണ്ടി പേരാമ്പ്ര റോട്ടറി ക്ലബ്ബ് ഇന്ന് ദയ ഓഡിറ്റോറിയത്തില്‍ വെച്ച് റോട്ടറിയുടെ സാമൂഹ്യ വികസന പദ്ധതിയുടെ ഭാഗമായി റോട്ടറി സൗജന്യമായി ഒരു ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ നല്‍കി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ദയ പരിചരണം നല്‍കുന്ന കിടപ്പ് രോഗികള്‍ക്ക് വേണ്ടി പേരാമ്പ്ര റോട്ടറി ക്ലബ്ബ് ഇന്ന് ദയ ഓഡിറ്റോറിയത്തില്‍ വെച്ച് റോട്ടറിയുടെ സാമൂഹ്യ വികസന പദ്ധതിയുടെ ഭാഗമായി റോട്ടറി സൗജന്യമായി ഒരു ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ നല്‍കി.

ദയ പ്രവര്‍ത്തകരും റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകരും ഒന്നിച്ച് നടത്തിയ കൈമാറല്‍ പരിപാടിയില്‍ റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ക് ഗവര്‍ണ്ണര്‍ ഡോ: സന്തോഷ് ശ്രീധര്‍ മുഖ്യാതിഥിയായി. ദയ ചെയര്‍മാന്‍ കെ. ഇമ്പിച്ചാലി ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ ഏറ്റുവാങ്ങി.

റോട്ടറി പ്രസിഡണ്ട് ജയരാജന്‍ കല്‍പ്പകശ്ശേരി അധ്യക്ഷത വഹിച്ചു. വി.പി ശശിധരന്‍, സുധീഷ്, രാമചന്ദ്രന്‍, രാജ ബാലന്‍, ബിജു ചാലക്കര, ഇ.ടി സത്യന്‍, എന്‍.കെ. മജീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എ.കെ തറുവയ്ഹാജി സ്വാഗതവും വി.സി നമ്പ്യാര്‍ നന്ദിയും പറഞ്ഞു. ഇ.കെ പ്രകാശന്‍, സാജു, വൈ.എം റഷീദ്, ബിജു കൃഷ്ണ എന്നിവര്‍ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239427/oxygen-concentrator-donated-by-perambra-rotary-club)