---
title: "മാലിന്യമുക്ത നവകേരളം; ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്"
english_title: "Garbage-free New Kerala; Perambra block panchayat organized mass campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239455/garbage-free-new-kerala-perambra-block-panchayat-organized-mass-campaign"
published_at: "2024-10-01T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc1b7916a4f_malinyam.JPG"
keywords: []
---

# മാലിന്യമുക്ത നവകേരളം; ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ശുചിത്വ സന്ദേശ യാത്ര സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തം നവകേരള ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ശുചിത്വ സന്ദേശ യാത്ര സംഘടിപ്പിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ രാജന്‍ തിരുവോത്ത് പ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്  എന്‍.പി. ബാബു, വൈസ് പ്രസിഡന്റ്  സി.കെ. പാത്തുമ്മ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സി.കെ അശോകന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, കെ.കെ. പ്രേമന്‍, ശ്രീധരന്‍ മുതുവണ്ണാച്ച, കെ.പി അലിക്കുട്ടി, വ്യാപാര സംഘടനാ പ്രതിനിധികളായ ബി.എം മുഹമദ്, ഒ.പി. മുഹമ്മദ്, പ്രശസ്ത കലാകാരന്‍ മുഹമ്മദ് പേരാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി.

ആശാ-അംഗന്‍വാടി - ഹരിതകര്‍മ സേനാംഗങ്ങള്‍ - ജീവനക്കാര്‍ - സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239455/garbage-free-new-kerala-perambra-block-panchayat-organized-mass-campaign)