---
title: "കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുടുംബ സംഗമം സംഘടിപ്പിച്ചു "
english_title: "Kerala State Service Pensioners Union organized a family meet at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239570/kerala-state-service-pensioners-union-organized-a-family-meet-at-cheruvannur"
published_at: "2024-10-02T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fceda52207b_kudumbha.JPG"
keywords: []
---

# കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുടുംബ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ജില്ലാ രക്ഷാധികാരി വി. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെറുവണ്ണൂര്‍ ഈസ്റ്റ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ജില്ലാ രക്ഷാധികാരി വി. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.

പി.സി. ബാലകൃഷ്ണന്‍, കെ. അപ്പുക്കുട്ടി, ബി.എം. മൂസ്സ, പി. സുനീത എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് ഡോ: സുഗേഷ് കുമാര്‍ കൈകാര്യം ചെയ്തു.

നിയമ ബോധവല്‍ക്കരണ ക്ലാസ്സ് അഡ്വ. രാജീവന്‍ മല്ലിശ്ശേരി അവതരിപ്പിച്ചു. തുടര്‍ന്ന് പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും കലാപാടികള്‍ ഉണ്ടായിരുന്നു. എ.എം. രാജന്‍ സ്വാഗതവും ടി.എം. ശശിധരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239570/kerala-state-service-pensioners-union-organized-a-family-meet-at-cheruvannur)