---
title: "പാലിയേറ്റീവ് വളണ്ടിയര്‍ മീറ്റും ആദരവും സംഘടിപ്പിച്ചു "
english_title: "Organized Palliative Volunteer Meet and Greet at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239595/organized-palliative-volunteer-meet-and-greet-at-perambra"
published_at: "2024-10-02T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fcfa39df8bc_anus4.JPG"
keywords: []
---

# പാലിയേറ്റീവ് വളണ്ടിയര്‍ മീറ്റും ആദരവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര **: ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് (ഓര്‍മ) ന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ മീറ്റും പാലിയേറ്റീവ് പരിചരണ ക്ലാസും ആദരവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് (ഓര്‍മ) ന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍ മീറ്റും പാലിയേറ്റീവ് പരിചരണ ക്ലാസും ആദരവും സംഘടിപ്പിച്ചു.

കടിയങ്ങാട് പാലം മെട്രോ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ഡിസിസി സെക്രട്ടറി കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു. വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രമുഖ പാലിയേറ്റീവ് പ്രവര്‍ത്തകനായ ഇ.പി. കുഞ്ഞബ്ദുള്ള ദയ ക്ലാസെടുത്തു. ചടങ്ങില്‍ വയനാട് ദുരന്തഭൂമിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ഡിവോട്ടിലെ അംഗങ്ങളെയും പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരെയും ആദരിച്ചു.

ഇ.ടി. സരീഷ്, പ്രകാശന്‍ കന്നാട്ടി, വിനോദന്‍ കല്ലൂര്‍, എസ്. സുനന്ദ്, പപ്പന്‍ കന്നാട്ടി, എന്‍.സി. അബ്ദുറഹ്‌മാന്‍, എന്‍. ചന്ദ്രന്‍, കെ.കെ. ലീല തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239595/organized-palliative-volunteer-meet-and-greet-at-perambra)