---
title: "വയോജന ദിനം ആചരിച്ച് പേരാമ്പ്ര ബ്ലോക്ക് കെഎസ്എസ്പിയു കമ്മിറ്റി "
english_title: "Perambra Block KSSPU Committee on the occasion of Elderly Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239605/perambra-block-ksspu-committee-on-the-occasion-of-elderly-day"
published_at: "2024-10-02T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd02d373bd7_vayo.JPG"
keywords: []
---

# വയോജന ദിനം ആചരിച്ച് പേരാമ്പ്ര ബ്ലോക്ക് കെഎസ്എസ്പിയു കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര** : ഒക്ടോബര്‍ 1 വയോജന ദിനം പേരാമ്പ്ര ബ്ലോക്ക് കെഎസ്എസ്പിയു കമ്മിറ്റി ആചരിച്ചു. പേരാമ്പ്ര പെന്‍ഷന്‍ ഭവനില്‍ ചേര്‍ന്ന യോഗം യൂണിയന്‍ ജില്ലാ രക്ഷാധികാരി വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര** : ഒക്ടോബര്‍ 1 വയോജന ദിനം പേരാമ്പ്ര ബ്ലോക്ക് കെഎസ്എസ്പിയു കമ്മിറ്റി ആചരിച്ചു. പേരാമ്പ്ര പെന്‍ഷന്‍ ഭവനില്‍ ചേര്‍ന്ന യോഗം യൂണിയന്‍ ജില്ലാ രക്ഷാധികാരി വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

11 യൂണിറ്റുകളില്‍ നിന്നും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വയോജനങ്ങളെ ആദരിച്ചു. കെ.എം. പീറ്റര്‍ എം.ജെ ത്രേസ്യ ( ചക്കിട്ടപാറ), ഗോപാലന്‍ കറുത്തേടത്തു കണ്ടി മീത്തല്‍ ( കല്പത്തൂര്‍), തിരുമംഗലത്ത് കണ്ടി ഗോപാലന്‍ (ചെറു വെസ്റ്റ് ), ബാലന്‍, വാളൂര്‍ കോവിലകം ( നൊച്ചാട് ), കുളമുള്ള പറമ്പില്‍ ശ്രീധരന്‍ നമ്പ്യാര്‍ (കായണ്ണ ), ആര്‍.കെ. മഠം (ചെ. ഈസ്റ്റ് ), ചെറിയാണ്ടി ഗംഗാധരന്‍ നമ്പ്യാര്‍ (പേരാമ്പ്ര നോര്‍ത്ത് ), വി.എം. കുഞ്ഞിക്കണ്ണന്‍ ( പേരാമ്പ്ര സൗത്ത് ), ഇ ബാലന്‍ (കൂത്താളി ), പ്രസന്ന, തെക്കെ വിളയാറ (ചങ്ങരോത്ത് ), വി. എം. കണ്ണന്‍ (പാലേരി ) എന്നിവരെ ആദരിച്ചു.

കെ.വി. രാഘവന്‍, ഇ. കെ. കമലാദേവി, ഡി . ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പി. രവീന്ദ്രന്‍ സ്വാഗതവും പി. അച്ചുതന്‍ നായര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239605/perambra-block-ksspu-committee-on-the-occasion-of-elderly-day)