---
title: "ഗാന്ധി ജയന്തി ശുചീകരണത്തിനിടെ കടന്നല്‍ കുത്തേറ്റു "
english_title: "Wasp stung during Gandhi Jayanti cleaning at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239627/wasp-stung-during-gandhi-jayanti-cleaning-at-perambra"
published_at: "2024-10-02T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd139b58779_KADANNAL.JPG"
keywords: []
---

# ഗാന്ധി ജയന്തി ശുചീകരണത്തിനിടെ കടന്നല്‍ കുത്തേറ്റു 

> **Lead Summary:** **പേരാമ്പ്ര:** ഗാന്ധി ജയന്തി ദിനത്തില്‍ സയനോറ തുണി ഷോപ്പ് -മരുതോറ റോഡ് ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ''ബോധി' പേരാമ്പ്ര സ്വയംസഹായ സംഘം പ്രവര്‍ത്തകന് കടന്നല്‍ കുത്തേറ്റു.

## Article Content

**പേരാമ്പ്ര:** ഗാന്ധി ജയന്തി ദിനത്തില്‍ സയനോറ തുണി ഷോപ്പ് -മരുതോറ റോഡ് ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ''ബോധി' പേരാമ്പ്ര സ്വയംസഹായ സംഘം പ്രവര്‍ത്തകന് കടന്നല്‍ കുത്തേറ്റു.

രാവിലെ എട്ടുമണിക്ക് തുടങ്ങിയ കാടുവെട്ടല്‍, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനം എന്നീ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഷാജു മാസ്റ്റേഴ്‌സിനാണ് കടന്നല്‍ കുത്തേറ്റത്. ക്ഷീണിതനായ ഇദ്ദേഹത്തെ ആയുര്‍ വേദ ചികിത്സക്ക് വിധേയനാക്കി.

സമീപത്തെ കെട്ടിടത്തില്‍ വന്‍ കാട്ടുകടന്നല്‍ കൂട് ഉള്ളതായി ബോധി പ്രവര്‍ത്തകര്‍ പറഞ്ഞു. വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചിട്ടുണ്ട്. ബോധി പേരാമ്പ്ര പ്രസിഡണ്ട് പി.സി. സുരേന്ദ്രനാഥ്, സെക്രട്ടറി സത്യന്‍ പരപ്പില്‍, ട്രഷറര്‍ കിഴക്കയില്‍ വത്സരാജ്, അജയകുമാര്‍ നാഗത്ത്, ബൈജു പാറപ്പുറം, പ്രകാശന്‍ നാഗത്ത് പറമ്പത്ത്, ടി.പി. വിജയരാജന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239627/wasp-stung-during-gandhi-jayanti-cleaning-at-perambra)