---
title: "ചേനായി ഹെല്‍ത്ത് സബ്ബ് സെന്റര്‍ ചേനായില്‍ തന്നെ നിലനിര്‍ത്തണം: ബിജെപി "
english_title: "Chennai Health Sub Center should be kept in Chennai: BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239636/chennai-health-sub-center-should-be-kept-in-chennai-bjp"
published_at: "2024-10-02T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd1c2a34ca0_bjp_4.JPG"
keywords: []
---

# ചേനായി ഹെല്‍ത്ത് സബ്ബ് സെന്റര്‍ ചേനായില്‍ തന്നെ നിലനിര്‍ത്തണം: ബിജെപി 

> **Lead Summary:** ** പേരാമ്പ്ര : **ചേനായിയില്‍ കഴിഞ്ഞ നാല്‍പ്പത്തി രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സബ് സെന്റര്‍ ചേനായി പ്രദേശത്ത് തന്നെ നിലനിര്‍ത്തണമെന്ന് ബിജെപി ചേനായി ബൂത്ത് കമ്മിറ്റി യോഗം ആവശ്യപെട്ടു.

## Article Content

** പേരാമ്പ്ര : **ചേനായിയില്‍ കഴിഞ്ഞ നാല്‍പ്പത്തി രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സബ് സെന്റര്‍ ചേനായി പ്രദേശത്ത് തന്നെ നിലനിര്‍ത്തണമെന്ന് ബിജെപി ചേനായി ബൂത്ത് കമ്മിറ്റി യോഗം ആവശ്യപെട്ടു.

ദിവസേന നൂറ് കണക്കിന് രോഗികള്‍ എത്തുന്ന സബ്ബ് സെന്റര്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി പൊളിച്ച് മാറ്റിയതിന് ശേഷം കഴിഞ്ഞ കുറച്ച് കാലമായി സ്വകാര്യ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ചേനായി ടൗണിന് സമീപത്ത് തന്നെ കെട്ടിടത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടും പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്ഥാപനം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഗൂഡ നീക്കം നടത്തുകയാണെന്നും ചേനായി നിവാസികളോടുള്ള പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു.

യോഗത്തില്‍ പി. ശരത് ബാബു അധ്യക്ഷത വഹിച്ചു. കെ.സി ജയകൃഷ്ണന്‍, പത്മേഷ് മഠത്തില്‍, മനോജ് എടവന, സത്യന്‍ എടവത്ത്, പി.എം ഗിരീഷ്, ടി.കെ രജീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239636/chennai-health-sub-center-should-be-kept-in-chennai-bjp)