---
title: "മുയിപ്പോത്ത് ഗാന്ധിജിയുടെ ജന്മദിനത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു "
english_title: "Gandhismriti organized Muipot Gandhiji's birthday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239818/gandhismriti-organized-muipot-gandhijis-birthday"
published_at: "2024-10-03T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe393c6b86e_shi.JPG"
keywords: []
---

# മുയിപ്പോത്ത് ഗാന്ധിജിയുടെ ജന്മദിനത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുയിപ്പോത്ത് ഗാന്ധിജിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഗാന്ധിസ്മൃതി പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുയിപ്പോത്ത് ഗാന്ധിജിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഗാന്ധിസ്മൃതി പരിപാടി സംഘടിപ്പിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വടകര എഡുക്കേഷനല്‍ സഹകരണ സംഘം ഡയറക്ടര്‍ ബാബു ചാത്തോത്ത് അധ്യക്ഷത വഹിച്ചു. എന്‍. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

കെ.വി ശശി, എ.കെ ഉമ്മര്‍, ബാബു നിരയില്‍, അതുല്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍സിപ്പല്‍ കെ. ഹരിദാസന്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കിഷോര്‍ കാന്ത് മുയിപ്പോത്ത് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239818/gandhismriti-organized-muipot-gandhijis-birthday)