---
title: "കെപിഎസ്ടിഎ റവന്യൂ ജില്ലാ കമ്മറ്റി അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ ജില്ലാ തല ക്രിക്കറ്റ് മത്സര വിജയികള്‍ "
english_title: "Winners of District Level Cricket Tournament conducted by KPSTA Revenue District Committee for Teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/23994/winners-of-district-level-cricket-tournament-conducted-by-kpsta-revenue-district-committee-for-teachers"
published_at: "2022-02-02T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa33c6a5b79_0000 WATERMARK.jpg"
keywords: []
---

# കെപിഎസ്ടിഎ റവന്യൂ ജില്ലാ കമ്മറ്റി അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ ജില്ലാ തല ക്രിക്കറ്റ് മത്സര വിജയികള്‍ 

> **Lead Summary:** ** പേരാമ്പ്ര:** കെപിഎസ്ടിഎ റവന്യൂ ജില്ലാ കമ്മറ്റി അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ ജില്ലാ തല ക്രിക്കറ്റ് മത്സരത്തില്‍ പേരാമ്പ്ര സബ് ജില്ലാ ടീം വിജയികളായി. കോഴിക്കോട് ജില്ലയിലെ 10 സബ് ജില്ലാ ടീമുകളാണ് ജില്ലാ തല ക്രിക്കറ്റ് മത്സരത്തില്‍ മാറ്റുരച്ചത്.

## Article Content

** പേരാമ്പ്ര:** കെപിഎസ്ടിഎ റവന്യൂ ജില്ലാ കമ്മറ്റി അധ്യാപകര്‍ക്ക് വേണ്ടി നടത്തിയ ജില്ലാ തല ക്രിക്കറ്റ് മത്സരത്തില്‍ പേരാമ്പ്ര സബ് ജില്ലാ ടീം വിജയികളായി. കോഴിക്കോട് ജില്ലയിലെ 10 സബ് ജില്ലാ ടീമുകളാണ് ജില്ലാ തല ക്രിക്കറ്റ് മത്സരത്തില്‍ മാറ്റുരച്ചത്.

കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് സജീവന്‍ കുന്നോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ മേലടി സബ്ജില്ല റണ്ണേഴ്‌സപ്പ് ആയി. അര്‍ജുന്‍, ആസിഫ്, അന്‍വര്‍, അരുണ്‍, അശ്വിന്‍, വിഷ്ണു പ്രസാദ്, ദീപക്, അഭിനന്ദ്, ആസിഫ്, അനില്‍, ഹരി പ്രമോദ്, ജുനൈസ്, അൻസാാർ , ഹരി, അതര്‍വ്, സാജിദ് എന്നിവരാണ് വിജയികളായ ടീം അംഗങ്ങള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/23994/winners-of-district-level-cricket-tournament-conducted-by-kpsta-revenue-district-committee-for-teachers)