---
title: " പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ സ്വച്ഛതാ സേവാ പ്രവര്‍ത്തനം നടത്തി"
english_title: " Swachhta Seva work was carried out at Perambra Olive Public School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239972/swachhta-seva-work-was-carried-out-at-perambra-olive-public-school"
published_at: "2024-10-03T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66feb9e70866a_perambra.png"
keywords: []
---

#  പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂളില്‍ സ്വച്ഛതാ സേവാ പ്രവര്‍ത്തനം നടത്തി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചു കൊണ്ട് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ സ്വച്ഛതാ സേവാ പ്രവര്‍ത്തനം നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചു കൊണ്ട് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ സ്വച്ഛതാ സേവാ പ്രവര്‍ത്തനം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗങ്ങങ്ങളുടെ നേതൃത്വത്തില്‍ പേരാമ്പ്ര പൈതോത്ത് റോഡ് ബൈപ്പാസ് ജംഗ്ഷനി ലെ 12, 13 വാര്‍ഡുകളിലെ ട്രാഫിക് ഐലന്റുകളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് അലങ്കാരച്ചെടികള്‍ നട്ടുപിടിപ്പിച്ചു.

ഒലീവ് പബ്‌ളിക് സ്‌കൂളിലെ ഹിന്ദു സ്ഥാന്‍ സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ്, പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ , ക്ലബ് കോര്‍ഡിനേറ്ററും സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഹെഡ്ക്വാര്‍ട്ടര്‍ കമ്മീഷണറുമായ മിനി ചന്ദ്രന്‍, അധ്യാപികയും സ്‌കൗട്ട് ട്രെയിനറുമായ ഒ.സി ലീന , അക്കാദമിക് കോര്‍ഡിനേറ്റര്‍ പി.സി. ബിനീഷ്  എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239972/swachhta-seva-work-was-carried-out-at-perambra-olive-public-school)