---
title: "വൈറ്റ്ഗാര്‍ഡ് ശുചീകരണം നടത്തി"
english_title: "The White Guard carried out the cleaning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/239981/the-white-guard-carried-out-the-cleaning"
published_at: "2024-10-03T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff9e50ebea1_wight_gard.jpg"
keywords: []
---

# വൈറ്റ്ഗാര്‍ഡ് ശുചീകരണം നടത്തി

> **Lead Summary:** മേപ്പയ്യൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ കുടുംബ ആരോഗ്യകേന്ദ്രം, മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരം, പാവട്ട് കണ്ടിമുക്ക് അംഗണവാടി, വിഇഎംയുപി സ്‌കൂള്‍ നടപ്പാത എന്നിവടങ്ങളില്‍ ശുചീകരരണം നടത്തി.

## Article Content

മേപ്പയ്യൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ കുടുംബ ആരോഗ്യകേന്ദ്രം, മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരം, പാവട്ട് കണ്ടിമുക്ക് അംഗണവാടി, വിഇഎംയുപി സ്‌കൂള്‍ നടപ്പാത എന്നിവടങ്ങളില്‍ ശുചീകരരണം നടത്തി.

മേപ്പയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹ്‌മാന്‍ ശുചീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തു.കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ പങ്കജന്‍ മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് റിയാസ് മലപ്പാടി അധ്യക്ഷനായി. എം. എം അഷ്റഫ്, റാബിയ എടത്തിക്കണ്ടി,കെഎംഎ അസീസ് , മുജീബ് കോമത്ത്, ടി.കെ അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

  അജ്‌നാസ് കാരയില്‍,ജാഫര്‍ പുതിയോട്ടില്‍, വി.വി നസറുദ്ധീന്‍ , വി.പി ജാഫര്‍, എം.പി അജ്മല്‍ , ടി.കെ നബീദ്, മുഹമ്മദ് ഷാദി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വo നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/239981/the-white-guard-carried-out-the-cleaning)