---
title: "പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ അധ്യാപകരെ ആവശ്യമുണ്ട് "
english_title: "Perambra CKGM Govt. The college needs teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240084/perambra-ckgm-govt-the-college-needs-teachers"
published_at: "2024-10-04T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff98a948c32_teacher.jpg"
keywords: []
---

# പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ അധ്യാപകരെ ആവശ്യമുണ്ട് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ ഹിന്ദി വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ്/പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്‌ടോബര്‍ 8 ന് രാവിലെ 11 മണിക്ക് കോളേജില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ ഹിന്ദി വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ്/പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്‌ടോബര്‍ 8 ന് രാവിലെ 11 മണിക്ക് കോളേജില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റില്ലാത്തവരെയും പരിഗണിക്കുന്നതായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240084/perambra-ckgm-govt-the-college-needs-teachers)