---
title: "വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കരുത് ; ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ "
english_title: "Do not increase the electricity charge; All Kerala Consumer Action Council"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24015/do-not-increase-the-electricity-charge-all-kerala-consumer-action-council"
published_at: "2022-02-02T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fa50e426450_0000 WATERMARK.jpg"
keywords: []
---

# വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കരുത് ; ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ 

> **Lead Summary:** **‍ പേരാമ്പ്ര: **വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള കേരള സര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കേരള സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

**‍ പേരാമ്പ്ര: **വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള കേരള സര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കേരള സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

കോവിഡ് മൂലം സാമ്പത്തിക രംഗം തകര്‍ച്ച നേരിടുന്ന കാലഘട്ടത്തില്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാന്‍ കഴിയുന്നതല്ലെന്നും സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവരില്‍ നിന്നു കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കി കൊണ്ട് കെഎസ്ഇബിയുടെ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കെഎസ്ഇബിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ആള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് എരവട്ടൂര്‍ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് കുട്ടി അരയങ്ങാട്ട്, പി.സി. ബാബു, സി.എം. ബാബു, ടി.കെ. മുരളിധരന്‍ എന്നിവര്‍ സംസാരിച്ചു. സമിതിയുടെ വാര്‍ഷിക സമ്മേളനം ഫെബ്രുവരി അവസാനവാരം നടത്താന്‍ തിരുമാനമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24015/do-not-increase-the-electricity-charge-all-kerala-consumer-action-council)