---
title: "ആവള മഹാത്മ കള്‍ച്ചറല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ്സ് ഉദ്ഘാടനം നടന്നു"
english_title: "Avala Mahatma Cultural & Charitable Trust offices inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240157/avala-mahatma-cultural-charitable-trust-offices-inaugurated"
published_at: "2024-10-04T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffcbd5a6d8a_aalava.png"
keywords: []
---

# ആവള മഹാത്മ കള്‍ച്ചറല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ്സ് ഉദ്ഘാടനം നടന്നു

> **Lead Summary:** **ചെറുവണ്ണൂര്‍: **ആവള മഹാത്മ കള്‍ച്ചറല്‍ &ചാരിറ്റബിള്‍ ട്രസ്റ്റ്ന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനാഘോഷവും ട്രസ്റ്റിന്റെ ഓഫീസ്സ് ഉദ്ഘാടനവും ആവളയില്‍ നടന്നു.

## Article Content

**ചെറുവണ്ണൂര്‍: **ആവള മഹാത്മ കള്‍ച്ചറല്‍ &ചാരിറ്റബിള്‍ ട്രസ്റ്റ്ന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനാഘോഷവും ട്രസ്റ്റിന്റെ ഓഫീസ്സ് ഉദ്ഘാടനവും ആവളയില്‍ നടന്നു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ വിജയന്‍ ആവള അധ്യക്ഷത വഹിച്ചു.

മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂര്‍ മഹാത്മജി അനുസ്മരണ പ്രഭാഷണം നടത്തി. അഷ്റഫ് ചിറക്കര, സുജീഷ് എന്‍, വി കെ വിനോദ്, ഷൈനി പ്രകാശ്, ഷാഫി എടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240157/avala-mahatma-cultural-charitable-trust-offices-inaugurated)