---
title: " സി പി ഐ എം ജാനകിവയല്‍  ബ്രാഞ്ച് സമ്മേളനം നടന്നു"
english_title: " CPI(M) Janakivayal  The branch conference was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240159/cpim-janakivayal-the-branch-conference-was-held"
published_at: "2024-10-04T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ffcef7963ce_cpiom.png"
keywords: []
---

#  സി പി ഐ എം ജാനകിവയല്‍  ബ്രാഞ്ച് സമ്മേളനം നടന്നു

> **Lead Summary:** **പേരാമ്പ്ര:** ജാനകിവയലില്‍ താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പട്ടയം അനുവദിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് CPIM ജാനകിവയല്‍ ബ്രാഞ്ച് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** ജാനകിവയലില്‍ താമസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പട്ടയം അനുവദിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് CPIM ജാനകിവയല്‍ ബ്രാഞ്ച് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അപൂര്‍ണ്ണമായ കരട് ലിസ്റ്റ് പിന്‍വലിച്ച് കൃത്യമായ മാര്‍ഗ്ഗരേഖ ഈ കാര്യത്തില്‍ ഉണ്ടാക്കണം. നാല് പതിറ്റാണ്ടിലധികമായി താമസിക്കുന്ന പലരും കരട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ് എന്ന് സമ്മേളനം ചൂണിക്കാട്ടി.

സമ്മേളനം CPIM എരിയാ കമ്മറ്റി അംഗം കെ.സുനില്‍ ഉല്‍ഘാടനം ചെയ്ത. സുഭാഷ് എ.ബി അദ്ധ്യക്ഷത വഹിച്ചു. പി. സി സന്തോഷ് റിപ്പോര്‍ട്ട്അവതരിപ്പിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240159/cpim-janakivayal-the-branch-conference-was-held)